ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സും ഇന്ത്യന്‍വാഹന ഭീമന്‍ ടാറ്റയുടെ ഉപസ്ഥാപനം ടാറ്റ പവറും ഒന്നിക്കുന്നു.
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സും ഇന്ത്യന്‍വാഹന ഭീമന്‍ ടാറ്റയുടെ ഉപസ്ഥാപനം ടാറ്റ പവറും ഒന്നിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനമൊരുക്കുന്നതിനായിട്ടാണ് ഇരുകമ്പനികളും കൈകോര്‍ക്കുന്നത്.
ഇരുകമ്പനികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തുടനീളമുള്ള എംജിയുടെ തിരഞ്ഞെടുത്ത ഷോറൂമുകളില്‍ 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമായും എംജിയുടെ ഇലക്ട്രിക് മോഡലായ ZS-ന്റെ ഉപയോക്താക്കള്‍ക്കായാണ് ഈ സേവനമൊരുക്കുന്നത്. ഇവയ്ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങളിലെ CCS / CHAdeMO ചാര്‍ജിംഗ് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന മറ്റ് ഇവി ഉടമകള്‍ക്കും ഈ ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.
ZS ഇലക്ട്രിക് ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ എംജിയുടെ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിലെ ഷോറൂമുകളില്‍ മുമ്പുതന്നെ ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനം ഒരുക്കിയിരുന്നു. ആദ്യം ആറ് നഗരങ്ങളില്‍ മാത്രമായിരുന്നു ZS ഇലക്ട്രിക് എത്തിയിരുന്നത്.
എന്നാല്‍, അടുത്തിടെ എംജി ZS ഇലക്ട്രിക് നെറ്റ്‌വര്‍ക്ക് കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടാറ്റയുമായി സഹകരിച്ച് കൂടുതല്‍ ചാര്‍ജിങ്ങ് സെന്ററുകള്‍ ഒരുക്കാന്‍ കമ്പനി തീരുമാനിച്ചത്. ഇരുകമ്പനികളുടെയും സഹകരണത്തില്‍ ഇവി ബാറ്ററിയുടെ നിര്‍മാണം പരിഗണിക്കുമെന്നാണ് സൂചന.
ഇന്ത്യന്‍ നിരത്തുകളില്‍ എംജിയുടെ ഇലക്ട്രിക് വാഹനങ്ങളുടെ നിര വിപുലമാക്കുമെന്ന് നിര്‍മാതാക്കള്‍ അടുത്തിടെ അറിയിച്ചിരുന്നു. എംജി ZS ഇലക്ട്രിക്കിന്റെ വില കുറഞ്ഞ പതിപ്പും, 500 കിലോമീറ്റര്‍ റേഞ്ചുള്ള വാഹനവും അടുത്ത വര്‍ഷത്തോടെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി. രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ് വാഹനം. 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്.
ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്. കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനം ഇസഡ്എസ് ഇലക്ട്രിക്ക് 2020 ജനുവരിയിലാണ് വിപണിയില്‍ എത്തിയത്. ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയായ ഇസഡ്എസ് എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റില്‍ തന്നെയാണ് അസംബിള്‍ ചെയ്യുന്നത്.
44.5 കിലോവാട്ട് ലിക്വിഡ് കൂള്‍ ബാറ്ററിയാണ് വാഹനത്തിന്‍റെ ഹൃദയം. 143 എച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുക. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.2 സെക്കന്റുകള്‍ മാത്രം മതി. ഒറ്റ ചാര്‍ജില്‍ 340 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി പറയുന്നത്. 155 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത..
4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും 2579 എംഎം വീല്‍ബേസുമുള്ള ഈ വാഹനം കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് എത്തുക. ക്രോം സ്റ്റഡുകളുള്ള ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്.
