ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ ഇലക്ട്രിക് കാർ എംജി വിൻഡ്‌സർ ഇവി റെക്കോർഡ് വിൽപ്പന നേടി. 2025 ജൂലൈയിൽ 4,308 യൂണിറ്റുകൾ വിറ്റഴിച്ച വിൻഡ്‌സർ ഇവി തുടർച്ചയായ പത്താം മാസവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി.
റെക്കോർഡ് വിൽപ്പനയുമായി ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ ഇലക്ട്രിക് കാറായ എംജി വിൻഡ്‌സർ ഇവി. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ എംജി വിൻഡ്‌സർ ഇവി മറ്റൊരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. 2025 ജൂലൈയിൽ, ഈ പ്രീമിയം ഇലക്ട്രിക് കാറിന്റെ 4,308 യൂണിറ്റുകൾ വിറ്റു. ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണ്. ഇതോടെ, തുടർച്ചയായ പത്താം മാസവും വിൻഡ്‌സർ ഇവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവി എന്ന പദവി നേടി.
2024 ഒക്ടോബറിൽ പുറത്തിറങ്ങിയതിനുശേഷം വിൻഡസ്‍റിന്‍റെ 35,000-ത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. 2025 ലെ രണ്ടാം പാദത്തിൽ എംജിയുടെ ഇലക്ട്രിക് വാഹന വിപണി വിഹിതം 28 ശതമാനത്തിൽ നിന്ന് 32 ശതമാനമായി വർദ്ധിച്ചു. ഇതേ കാലയളവിൽ, വിൻഡ്‌സറിന്റെ ശരാശരി പ്രതിമാസ വിൽപ്പന 17 ശതമാനം വർദ്ധിച്ചു. 2024 ഒക്ടോബർ മുതൽ 2025 ജൂലൈ വരെ ആകെ 35,100 യൂണിറ്റുകൾ വിറ്റു. പ്രതിമാസം ശരാശരി 3,510 യൂണിറ്റുകൾ വിറ്റു.
ഹാച്ച്ബാക്ക്, എംപിവി, കോംപാക്റ്റ് എസ്‌യുവി എന്നിവയുടെ സ്റ്റൈൽ ഘടകങ്ങൾ സംയോജിപ്പിച്ചുകൊണ്ട്, ഇന്ന് വിപണിയിലുള്ള ഏതൊരു ക്രോസ്ഓവറിലും നിന്ന് വ്യത്യസ്തമായ ഒരു ഡിസൈൻ എംജി വിൻഡ്‌സർ ഇവിയിൽ നിൽകിയിരിക്കുന്നു. മുന്നിൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും ഉള്ള സ്പ്ലിറ്റ് ലൈറ്റിംഗ് ഡിസൈൻ, അതുപോലെ തന്നെ പ്രകാശിതമായ എംജി ലോഗോ എന്നിവയും ഇതിലുണ്ട്. കാറിന്റെ സൈഡ് പ്രൊഫൈലിൽ ഫ്ലോയിംഗ് ലൈനുകൾ, വലിയ വിൻഡോകൾ, അലോയ് വീലുകൾ, ചില ട്രിമ്മുകളിൽ ബ്ലാക്ക്-ഔട്ട് പില്ലർ എന്നിവ ഉൾപ്പെടുന്നു, ഇത് ഫ്ലോട്ടിംഗ് റൂഫ് ലുക്ക് നൽകുന്നു.
എംജി വിൻഡ്‌സറിന്റെ 'എയ്‌റോഗ്ലൈഡ്' ഡിസൈൻ ഒരു സെഡാന്റെ ചാരുതയും ഒരു എസ്‌യുവിയുടെ പ്രായോഗികതയും സംയോജിപ്പിക്കുന്നു. 135 ഡിഗ്രി വരെ ചാരിയിരിക്കാൻ കഴിയുന്ന എയ്‌റോ ലോഞ്ച് സീറ്റുകളാണ് ഇതിലുള്ളത്. ബിസിനസ് ക്ലാസ് സുഖസൗകര്യങ്ങളോടെയാണ് ഈ കാർ വരുന്നത്. 15.6 ഇഞ്ച് ഗ്രാൻഡ്‌വ്യൂ ടച്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഇതിനുപുറമെ ഈ ഇവിയിൽ കമ്പനി വളരെ സമ്പന്നമായ ഒരു ഇൻ-കാർ അനുഭവം പ്രദാനം ചെയ്യുന്നു. കാറിന്റെ പിൻഭാഗത്ത്, കണക്റ്റുചെയ്‌ത എൽഇഡി ടെയിൽ ലൈറ്റുകളും റൂഫ് സ്‌പോയിലറും ഒരു റാക്ക്ഡ് റിയർ വിൻഡോയും സ്റ്റൈലിംഗ് ഡിസൈനിന് ആഡംബരം നൽകുന്നു.
നാവിഗേഷൻ, ഇൻഫോടെയ്ൻമെന്റ്, വാഹന നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെ മിക്ക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന സെന്റർ കൺസോളിൽ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ലഭിക്കുന്നു. വാങ്ങുന്നവർക്ക് മുൻകൂർ ചെലവ് കുറയ്ക്കുന്നതിനായി 9.99 ലക്ഷം മുതൽ ആരംഭിക്കുന്ന ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷനും എംജി വാഗ്ദാനം ചെയ്യുന്നു. എംജി വിൻഡ്‌സർ ഇവിയുടെ എല്ലാ വകഭേദങ്ങളിലും 38 kWh ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്. ഇലക്ട്രിക് പവർട്രെയിൻ 134 bhp പീക്ക് പവറും 200 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. ഒറ്റ ചാർജിൽ 331 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ വിൻഡ്‍സർ ഇവിക്ക് കഴിയും. അതേസമയം, പ്രോ വേരിയന്റുകൾക്ക് 52.9 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു, ഇത് ഒറ്റ ചാർജിൽ 449 കിലോമീറ്റർ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എങ്കിലും പ്രോ വേരിയന്റുകളുടെ പവർ അതേപടി തുടരുന്നു.
എം ജി വിൻഡ്‍സറിന്‍റെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡലിന് 9.99 ലക്ഷം രൂപയും കിലോമീറ്ററിന് 3.9 രൂപയും എന്ന വിലയിൽ ആരംഭിക്കുന്നു. ഇത് ഇലക്ട്രിക് വാഹന ഉടമസ്ഥാവകാശം കൂടുതൽ താങ്ങാനാവുന്നതാക്കുന്നു.
