Asianet News MalayalamAsianet News Malayalam

പുതിയ സ്വിഫ്റ്റും രാജ്യത്തെ നമ്പർ വണ്ണാകും, മൈലേജ് എതിരാളികളെ അടിമുടി നശിപ്പിക്കും!

നലവിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഒന്നാം നമ്പർ കാർ കൂടിയാണ് സ്വിഫ്റ്റ്. പലതവണ അത് രണ്ടാം സ്ഥാനത്തേക്കോ മൂന്നാമതോ ഒക്കെ എത്തുന്നു. എന്നിരുന്നാലും, ഹൈബ്രിഡ് മോഡൽ അവതരിപ്പിക്കുന്നതോടെ, അതിന്റെ നമ്പർ-1 സ്ഥാനം നിലനിർത്താൻ കഴിയും. മാത്രമല്ല ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഒരു വലിയ ഗെയിം ചേഞ്ചറായി മാറാനും പുത്തൻ സ്വിഫ്റ്റിന് കഴിയും.

Mileage and launch details of new Maruti Suzuki Swift Hybrid
Author
First Published Dec 1, 2023, 2:55 PM IST

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയവും മികച്ച വിൽപ്പനയുള്ളതുമായ കാറായ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പുതിയ ഹൈബ്രിഡ് മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്തിടെ ജപ്പാൻ മൊബിലിറ്റി ഷോ 2023 ൽ കമ്പനി ഇത് അവതരിപ്പിച്ചിരുന്നു. അടുത്ത വർഷം ആദ്യം ഈ കാർ വിപണിയിലെത്തും. ഇതിന്റെ അളവുകളും മൈലേജും സംബന്ധിച്ച പൂർണ്ണ വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 

നലവിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഒന്നാം നമ്പർ കാർ കൂടിയാണ് സ്വിഫ്റ്റ്. പലതവണ അത് രണ്ടാം സ്ഥാനത്തേക്കോ മൂന്നാമതോ ഒക്കെ എത്തുന്നു. എന്നിരുന്നാലും, ഹൈബ്രിഡ് മോഡൽ അവതരിപ്പിക്കുന്നതോടെ, അതിന്റെ നമ്പർ-1 സ്ഥാനം നിലനിർത്താൻ കഴിയും. മാത്രമല്ല ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഒരു വലിയ ഗെയിം ചേഞ്ചറായി മാറാനും പുത്തൻ സ്വിഫ്റ്റിന് കഴിയും.

മാരുതി സ്വിഫ്റ്റ് ഹൈബ്രിഡിന്റെ അളവുകളെക്കുറിച്ച് പറയുകയാണെങ്കിൽ , അതിന്റെ നീളം 3860 എംഎം ആണ്. അതേസമയം പഴയ സ്വിഫ്റ്റിന്റെ നീളം 3845 എംഎം ആണ്. അതായത് പുതിയ മോഡലിന് 15 എംഎം നീളമുണ്ട്. അതേ സമയം, പുതിയതിന്റെ വീതി 1695 മില്ലീമീറ്ററും ഉയരം 1500 മില്ലീമീറ്ററുമാണ്. പഴയ മോഡലിന്റെ വീതി 1735 മില്ലീമീറ്ററും ഉയരം 1530 മില്ലീമീറ്ററുമാണ്. അതായത്, പുതിയ മോഡലിന്റെ നീളം 40 മില്ലിമീറ്ററും ഉയരം 30 മില്ലിമീറ്ററും കുറവാണ്. പുതിയതും പഴയതുമായ മോഡലുകളുടെ വീൽബേസ് 2450 എംഎം ആണ്.

സ്ലൈഡിംഗ് റിയർ ഡോറുകളുമായി പുത്തൻ വാഗൺആർ

ഇനി അതിന്റെ മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, 2024 സ്വിഫ്റ്റിന്റെ നോൺ-ഹൈബ്രിഡ് സിവിടിയുടെ മൈലേജ് 23.4 കിമി ആണ്. അതേസമയം പഴയ സ്വിഫ്റ്റ് എംടിയുടെ മൈലേജ് 22.38 കിമി ആണ്. അതായത് അതിന്റെ മൈലേജ് 1.02 കിമി കൂടുതലാണ്. അതേസമയം, പുതിയ സ്വിഫ്റ്റിന്റെ ഹൈബ്രിഡ് സിവിടിയുടെ മൈലേജ് 24.5 കിമി ആണ്. അതേസമയം, പഴയ സ്വിഫ്റ്റിന്റെ എഎംടിയുടെ മൈലേജ് 22.56 കിലോമീറ്ററാണ്. അതായത് പുതിയ മോഡലിന്റെ മൈലേജ് 1.94 കിമി കൂടുതലാണ്.

പുതിയ തലമുറ സ്വിഫ്റ്റിൽ K12C യൂണിറ്റിന് പകരമായി പുതിയ 1.2L മൂന്ന് സിലിണ്ടർ NA Z12E പെട്രോൾ എഞ്ചിൻ വരുമെന്ന് സുസുക്കി വ്യക്തമാക്കി. മികച്ച ഇന്ധനക്ഷമതയ്ക്കായി മൈൽഡ് ഹൈബ്രിഡ് സംവിധാനത്തോടൊപ്പം ഉൾപ്പെടുത്തും. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ MZ, MX ട്രിമ്മുകളിൽ ലഭ്യമാകും. XG ഗ്രേഡ് ഒരു നോൺ-ഹൈബ്രിഡ് ആണെങ്കിലും മറ്റുള്ളവയെ പോലെ ഇതിന് ഒരു സിവിടി ട്രാൻസ്മിഷൻ മാത്രമേ ലഭിക്കൂ. മൂന്ന് വേരിയന്റുകളും സ്റ്റാൻഡേർഡായി ഫോർ വീൽ ഡ്രൈവ് സംവിധാനത്തോടെയാണ് വിൽക്കുന്നത്. ഏറ്റവും പുതിയ സുസുക്കി കണക്ട് ടെലിമാറ്റിക്‌സ്, ഇപിബി (ഇലക്‌ട്രിക് പാർക്കിംഗ് ബ്രേക്ക്) എന്നിവയ്‌ക്കൊപ്പം ജെഡിഎം-സ്പെക്ക് പുതിയ സ്വിഫ്റ്റ് വരും.

സ്വിഫ്റ്റിന്റെ മൂന്നാം തലമുറയെപ്പോലെ, വികസിച്ചുകൊണ്ടിരിക്കുന്ന രൂപകൽപ്പനയും ഇതിനുണ്ട്. ഇതിന്റെ ഫ്രണ്ട് ഫാസിയയിൽ ഇപ്പോൾ ഗ്രില്ലിന് ഒരു പുതിയ ഡിസൈനുള്ള ക്രോം ഗ്രിൽ ലഭിക്കുന്നു. അതേസമയം പഴയ കാറിന് വീതിയേറിയ സ്ലാറ്റുകൾ ഉണ്ടായിരുന്നു. ഇതിന് കൂടുതൽ മെഷ് ഡിസൈൻ ഉണ്ട്. പ്രൊഫൈലിൽ സ്വിഫ്റ്റ് അതിന്റെ രൂപം നിലനിർത്തുന്നു. അതിന്റെ ഡോർ, സെക്കന്റ് ലൈൻ ഹാൻഡിൽ, വീലുകൾ എന്നിവയ്ക്ക് ഒരു പുതിയ ഡിസൈൻ കാണാം.

വാഹനത്തിന്‍റെ ക്യാബിനിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിലവിലുള്ള പല ഘടകങ്ങളും നിലനിർത്തി സുസുക്കി നവീകരണ പാത സ്വീകരിച്ചു. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് വീൽ, ബട്ടണുകൾ, ടച്ച് പ്രതലങ്ങൾ, സെന്റർ കൺസോൾ എന്നിവയെല്ലാം നിലനിർത്തിയിട്ടുണ്ട്, എന്നാൽ പുതിയ ഡാഷ്‌ബോർഡ്, എസി കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി 10 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയുണ്ട്. ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, റെനോ ട്രൈബർ, സിട്രോൺ സി3, ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്‌സെറ്റർ എന്നിവയുമായി ഇത് മത്സരിക്കും.

പുതുതലമുറ സ്വിഫ്റ്റ് ആകെ 13 കളർ ഓപ്ഷനുകളിലാണ് വരുന്നത്. ഇതിൽ ഒമ്പത് സിംഗിൾ-ടോൺ, നാല് ഡ്യുവോ-ടോൺ നിറങ്ങൾ ഉൾപ്പെടും. അതിന്റെ നിറങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, മോണോ-ടോൺ ഷേഡുകൾ ഫ്രോണ്ടിയർ ബ്ലൂ പേൾ മെറ്റാലിക്, കൂൾ യെല്ലോ മെറ്റാലിക്, ബേണിംഗ് റെഡ് പേൾ മെറ്റാലിക്, സൂപ്പർ ബ്ലാക്ക് പേൾ, സ്റ്റാർ സിൽവർ മെറ്റാലിക്, ഫ്ലേം ഓറഞ്ച് പേൾ മെറ്റാലിക്, കാരവൻ ഐവറി പേൾ മെറ്റാലിക്, പ്യുവർ വൈറ്റ് പേൾ, പ്രീമിയം സിൽവർ എന്നിവ ഉൾപ്പെടുന്നു. ഡ്യുവൽ ടോൺ കളർ സ്കീമിൽ ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ്, റെഡ് വിത്ത് ബ്ലാക്ക് റൂഫ്, യെല്ലോ വിത്ത് ബ്ലാക്ക് റൂഫ്, വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവ ഉൾപ്പെടുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios