വിമാനം കെട്ടി വലിച്ചു നീക്കുന്ന വാഹനങ്ങളുടെ വീഡിയോ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വൈറലാകുകയാണ് ഇത്തരമൊരു വീഡിയോ. എന്നാല്‍ ഇതുവരെ കണ്ട വിമാനം വലിക്കല്‍ വീഡിയോകളില്‍ നിന്നും ഇത് വേറിട്ടതാണ്. ഈ വീഡിയോയെ വേറിട്ടതാക്കുന്നത് മറ്റൊന്നുമല്ല വലിക്കുന്ന കാറിന്‍റെ വലിപ്പമാണ്.

കുഞ്ഞന്‍ കാറായ മിനി കൂപ്പറാണ് ടണ്‍ കണക്കിനു ഭാരമുള്ള വിമാനത്തെ അനായാസേന വലിച്ചു നീക്കുന്നത്. മിനി കൂപ്പറിന്‍റെ ഇലക്ട്രിക് വകഭേദമാണ് വീഡിയോയിലെ താരം. ബോയിംഗിന്‍റെ 777 എഫ് വിമാനമാണ് മിനി കൂപ്പര്‍ വലിച്ചുകൊണ്ടു പോകുന്നത്. കമ്പനി തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടതും. 

ബ്രിട്ടീഷ് പാരമ്പര്യം ഉയത്തിപ്പിടിക്കുന്ന വാഹന മോഡലായ മിനി കൂപ്പറിന്‍റെ ഇലക്ട്രിക് വകഭേദം ലോസ് ഏഞ്ചല്‍സ് മോട്ടോര്‍ ഷോയില്‍ അവതരിച്ചത് അടുത്തിടെയാണ്.  പല കൈമറിഞ്ഞ് ഇപ്പോള്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയുവിന്‍റെ കീഴിലാണ് മിനി കൂപ്പര്‍.