കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഐക്കണിക്ക് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മിനി ഇന്ത്യ. നിലവിലെ സാഹചര്യവും ഉപഭോക്താക്കളുടെ സുരക്ഷയും കണക്കിലെടുത്താണ് നീക്കം. shop.mini.in വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ ഒരു മിനി വാഹനം വളരെ വേഗത്തില്‍ സ്വന്തമാക്കാം. മിനി മോഡലുകളുടെ മുഴുവന്‍ ശ്രേണികളും പ്ലാറ്റ്‌ഫോമില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. കൂടാതെ കമ്പനി വാഗ്ദാനം ചെയ്യുന്ന ഓപ്ഷണല്‍ ആക്സസറികളുടെ ഒരു ഹോസ്റ്റായി നിങ്ങളുടെ മുന്‍ഗണനയുമായി പൊരുത്തപ്പെടുന്നതിന് ക്രമീകരിക്കാനും കഴിയും.

ഉപഭോക്താക്കള്‍ക്ക് ഏത് സമയത്തും ലോഗിന്‍ ചെയ്യാനും അവരുടെ കോണ്‍ഫിഗറേഷന്‍ കാണാനും, വാങ്ങാനും കഴിയും. നിങ്ങളുടെ ലൊക്കേഷനെ അടിസ്ഥാനമാക്കി ലഭ്യമായ അംഗീകൃത മിനി ഡീലറില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ പ്ലാറ്റ്‌ഫോം അനുവദിക്കുന്നു. ഉപഭോക്താവിന്റെ മുന്‍ഗണന അനുസരിച്ച് അവര്‍ക്ക് ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിന് അഭ്യര്‍ത്ഥിക്കാനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ അവസരമുണ്ട്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ ഇഎംഐ ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്.

പുതിയ കാര്‍ വാങ്ങുന്നതുപോലെ തന്നെ ഈ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ വാഹനം വില്‍ക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിയാനും സാധിക്കും.

'സര്‍ഗ്ഗാത്മകവും ശുഭാപ്തിവിശ്വാസവുമുള്ള, മിനി എപ്പോഴും പുതിയതായിരിക്കും. ഡിജിറ്റലൈസേഷന്‍ നമ്മുടെ ലോകത്തെ പരിവര്‍ത്തനം ചെയ്യുന്നു, ഇപ്പോള്‍ മൊത്തത്തിലുള്ള ഉപഭോക്തൃ യാത്രയുടെ അവിഭാജ്യ ഘടകമായി മാറുകയാണെന്ന് കമ്പനി വക്താവ് പറഞ്ഞു.