Asianet News MalayalamAsianet News Malayalam

"എന്നെ എംഎല്‍എ ആക്കിയാല്‍ ഗതാഗത നിയമം ലംഘിക്കാം", 'മോഹന'വാഗ്‍ദാനവുമായി ഒരു സ്ഥാനാര്‍ത്ഥി!

തന്നെ എംഎല്‍എ ആക്കിയാല്‍ ഗാതഗത നിയമലംഘനം നടത്തുന്നവരില്‍ നിന്നും പിഴ ഈടാക്കില്ലെന്നാണ് ഈ സ്ഥാനാര്‍ത്ഥിയുടെ വാഗ്‍ദാനം.

MLA BJP Candidates Promise No Traffic Challan If You Elect He
Author
Haryana, First Published Oct 14, 2019, 10:07 AM IST

വേറിട്ടൊരു തിരഞ്ഞെടുപ്പ് വാഗ്‍ദാനവുമായി ഒരു സ്ഥാനാര്‍ത്ഥി.  തന്നെ വിജയിപ്പിച്ച് എംഎല്‍എ ആക്കിയാല്‍ ഗതാഗത നിയമലംഘനം നടത്തുന്ന ഇരുചക്രവാഹന യാത്രികരില്‍ നിന്നും പിഴ ഈടാക്കില്ലെന്നാണ് ഈ സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം.  

ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥിയായ ദൂദറാം ബിഷ്‌നോയിയാണ് ഈ വേറിട്ട വാഗ്‍ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബൈക്ക് യാത്രക്കാര്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ക്ക് പിഴ ഈടാക്കുന്നത് താന്‍ എംഎല്‍എ ആകുന്നതോടെ ഇല്ലാതാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട ഒരു പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

Follow Us:
Download App:
  • android
  • ios