N1 കൺസെപ്റ്റുകളിൽ നിന്നുള്ള എയർ സസ്പെൻഷൻ സജ്ജീകരണവും കാറിൽ ഇൻസ്റ്റാൾ ചെയ്‍തിട്ടുണ്ട്

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലാണ് സ്വിഫ്റ്റ്. വർഷങ്ങളായി, മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കുകളുടെ നിരവധി പരിഷ്‍കരിച്ച ഉദാഹരണങ്ങൾ രാജ്യത്തുടനീളം നാം കണ്ടിട്ടുണ്ട്. അത്തരമൊരു മോഡിഫൈഡ് സ്വിഫ്റ്റിന്‍റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡു ചെയ്‌തിരിക്കുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റോട്ടിഫോമിൽ നിന്നുള്ള ഗോൾഡ് നിറത്തിലുള്ള അഞ്ച്-സ്‌പോക്ക് അലോയി വീലുകളാണ് ഈ സ്വിഫ്റ്റിന്‍റെ മുഖ്യ ആകർഷണം. N1 കൺസെപ്റ്റുകളിൽ നിന്നുള്ള എയർ സസ്പെൻഷൻ സജ്ജീകരണവും കാറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്. 

ഇതൊരു പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ്, അതിൽ നിരവധി മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. മുൻവശത്ത് നിന്ന് ആരംഭിച്ചാൽ സ്റ്റോക്ക് ബമ്പർ പൂർണ്ണമായും നീക്കംചെയ്യുകയും പകരം ഒരു സ്വിഫ്റ്റ് സ്പോർട്ട് യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു. കാറിലെ എല്ലാ ക്രോം ഘടകങ്ങളും നീക്കം ചെയ്യുകയോ ബ്ലാക്ക്ഔട്ട് ചെയ്യുകയോ ചെയ്തിരിക്കുന്നു.

എൽ‌ഇഡി ഡി‌ആർ‌എല്ലുകളും പ്രൊജക്ടർ ലാമ്പുകളുമുള്ള ഹെഡ്‌ലൈറ്റുകൾ അതേപടി നിലനിർത്തുന്നു. ഹെഡ്‌ലാമ്പിൽ ബോഡി കളർ ഐ ലിഡ്സ് ഉണ്ട്, ഇത് വാഹനത്തിന് അഗ്രസ്സീവ് ലുക്ക് നൽകുന്നു. താഴേക്ക് വരുമ്പോൾ ചുറ്റും ബ്ലാക്ക് ഗാർണിഷുള്ള ഫോഗ് ലാമ്പ് യൂണിറ്റുകൾ കാണാം.

നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഒരു പതിറ്റാണ്ടിലേറെയായി വിപണിയിലുള്ള സ്വിഫ്റ്റ് വാഹന മോഡിഫയർമാരുടെ ഇടയിൽ ഇപ്പോഴും പ്രചാരമുള്ള വാഹനങ്ങളിലൊന്നാണ്. നിലവിൽ മൂന്നാം തലമുറ സ്വിഫ്റ്റ് വിപണിയില്‍ എത്തുന്നത്. ചെറിയ മാറ്റങ്ങളോടെ മാരുതി സുസുക്കി അടുത്തിടെ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ 2021 പതിപ്പ് പുറത്തിറക്കിയിരുന്നു.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌ പങ്കിട്ടെടുത്തു‌