ഫ്രീക്കന്മാരായ ബൈക്ക് റൈഡര്‍മാര്‍ക്ക് എട്ടിന്‍റെ പണിയുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. 

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ഫ്രീക്കന്മാരായ ബൈക്ക് റൈഡര്‍മാര്‍ക്ക് എട്ടിന്‍റെ പണിയുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. നിരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിവേഗതയില്‍ ബൈക്ക് ഓടിച്ചവര്‍ക്കെതിരെയാണ് നടപടി. ഇതില്‍ 15 ഫ്രീക്കന്‍മാരുടെ ലൈസന്‍സ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്‍തെന്നും 10 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞദിവസം നഗരത്തില്‍ നടന്ന വാഹന പരിശോധനയില്‍ വിവിധ കുറ്റങ്ങളില്‍ 75വാഹന ഉടമകള്‍ക്കെതിരേ നടപടിയെടുത്തു. 80,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയവരുടെ വീടുകളിലെത്തി വീട്ടുകാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് കേസ് എടുത്തത്.