ഹൈദരാബാദ്: റോഡില്‍ അപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതിനിടെ അപകടം ക്ഷണിച്ചുവരുത്തുന്ന കാഴ്ചകളാണ് ചുറ്റും. ഏറിയാല്‍ നാലോ അഞ്ചോപേര്‍ സഞ്ചരിച്ചേക്കാവുന്ന ഒരു ഓട്ടോയില്‍നിന്ന് 24 പേര്‍ ഇറങ്ങുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തെലങ്കാനയിലെ ഭോംഗറില്‍നിന്നുള്ള വീഡിയോയാണിത്. ഓവര്‍ലോഡായി പോകുന്ന വാഹനം മോട്ടോര്‍വാഹനവകുപ്പ് തടയുകയും ഡ്രൈവര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

ടുഡെ ടെലിവിഷനിലെ ആശിഷ് പാണ്ഡെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അനുവദിച്ചതിലുമദികം ആളുകളെ വാഹനത്തില്‍ കയറ്റിയാല്‍ പിഴ നല്‍കേണ്ടി വരും എന്ന അടിക്കുറിപ്പോടെയാണ് ആഷിഷ് വീഡിയോ ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് ട്വീറ്റിന് കമന്‍റുമായെത്തിയത്.