Asianet News MalayalamAsianet News Malayalam

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാറുകളുള്ള നഗരം മുംബൈ

രാജ്യത്ത് സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ മുംബൈ നഗരം ഒന്നാമത്.  ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് നഗരത്തില്‍ നിലവില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Mumbai is Indias most car congested city
Author
Mumbai, First Published Mar 27, 2019, 3:55 PM IST

മുംബൈ: രാജ്യത്ത് സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ മുംബൈ നഗരം ഒന്നാമത്.  ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് നഗരത്തില്‍ നിലവില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുംബൈയില്‍ ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് ഉള്ളത് എന്നാണ് കണക്ക്. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 18 ശതമാനം വളര്‍ച്ചയാണ് സ്വകാര്യ കാറുകള്‍ക്ക് നഗരത്തിലുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് മുംബൈ നഗരത്തിലെ കാറുകളുടെ എണ്ണം കിലോമീറ്ററിന് 430 ആയിരുന്നതാണ് ഈ വര്‍ഷം 510 ആയി വര്‍ധിച്ചത്. 

എന്നാല്‍ ദില്ലിയില്‍ വെറും 108 എണ്ണം മാത്രമാണുള്ളത്.   മുംബൈയില്‍ റോഡുകള്‍ കുറവായതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയില്‍ 2000 കിലോമീറ്റര്‍ റോഡുള്ളപ്പോള്‍ ദില്ലിയില്‍ 28,999 കിലോമീറ്റര്‍ റോഡുണ്ട്. 

പുനെ നഗരത്തിനാണ് കാറുകളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം. ഒരു കിലോമീറ്ററില്‍ 319 കാറുകളാണ് ഇവിടെയുള്ളത്. ചെന്നൈയില്‍ 297 കാറുകളും ബംഗളൂരുവില്‍ 149 കാറുകളുമാണ് ഒരു കിലോമീറ്ററിനകത്തുള്ളത്. 

Follow Us:
Download App:
  • android
  • ios