സംസ്ഥാനത്ത് സ്വകാര്യവാഹനങ്ങളുടെ രജിസ്‍ട്രേഷന്‍ പുതുക്കുന്നതിനുള്ള പിഴത്തുക  മോട്ടോര്‍വാഹന വകുപ്പ് കുറച്ചതായി റിപ്പോര്‍ട്ട്. പരമാവധി 300 രൂപയാണ് പുതുക്കിയ പിഴത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നാലുചക്ര വാഹനങ്ങള്‍ക്ക് 500 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയുമാണ് ഒരു മാസത്തേക്കുള്ള പിഴയായി ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റദ്ദാക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പിഴ ഈടാക്കുന്ന രീതിയും അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒപ്പം ഹെവി ലൈസന്‍സ് നിയമങ്ങളിലും മാറ്റം വരുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹെവി ലൈസന്‍സ് പുതുക്കാത്തത് കാരണം സ്വകാര്യ ലൈസന്‍സ് പുതുക്കുന്നത് ഇനിമുതല്‍ തടയില്ലെന്നാണ് സൂചന.

അതു കൊണ്ടു തന്നെ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഹെവി ലൈസന്‍സ് വേണ്ടെന്നു വയ്ക്കാനും അതേസമയം ഒപ്പമുള്ള സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ഡ്രൈംവിഗ് ലൈസന്‍സ് നിലനിര്‍ത്താനും സാധിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.