Asianet News MalayalamAsianet News Malayalam

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി ആര്‍ടി ഓഫീസില്‍ കയറിയിറങ്ങേണ്ട

കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. 

MVD Kerala Facebook Post About Online License Renewal and Address Changing Facility
Author
Trivandrum, First Published Jun 28, 2021, 3:32 PM IST

കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. parivahan.gov.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കിയിരുന്ന അപേക്ഷകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈനില്‍ തന്നെ പരിഹാരമാകുന്നത്. അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ലാത്ത സേവനങ്ങളാണ് പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേന സാധ്യമാക്കുന്നത്. 

സമർപ്പിക്കുന്ന അപേക്ഷകൾ ആപ്ലിക്കേഷൻ സീനിയോറിറ്റി അനുസരിച്ച് ആണ് പുതുക്കി നൽകുകയെന്നും അധികൃതര്‍ പറയുന്നു. സീനിയോറിറ്റി മറികടക്കാൻ സാധ്യമല്ലാത്ത വിധം FCFS (First come first serve) സർവീസ് ഏർപ്പെടുത്തുന്ന  ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളമെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും  ഇനി പൂർണമായും ഓൺലൈനിൽ ചെയ്യാം .... 
സമർപ്പിക്കുന്ന അപേക്ഷകൾ ആപ്ലിക്കേഷൻ സീനിയോറിറ്റി അനുസരിച്ച് ആണ് പുതുക്കി നൽകുക. സീനിയോറിറ്റി മറികടക്കാൻ സാധ്യമല്ലാത്ത വിധം FCFS (First come first serve) സർവീസ് ഏർപ്പെടുത്തുന്ന  ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം.. parivahan.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം സമർപ്പിക്കുന്ന, അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടാത്ത ഓൺലൈൻ സർവീസുകളാണ്  ഈ തരത്തിലേക്ക് മാറുന്നത്. 

നിലവിലുള്ള ലൈസൻസും മെഡിക്കൽ സർട്ടിഫിക്കറ്റും  അടക്കമുള്ള രേഖകൾ ഒറിജിനൽ തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം. മേൽവിലാസമടക്കമുള്ളവയുടെ ഒറിജിനലൊ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പൊ ആണ് ഓൺലൈനിൽ സമർപ്പിക്കേണ്ടത്.  സമർപ്പിക്കുന്ന രേഖകൾ സത്യസന്ധവും /പൂർണ്ണമായതും ആണെന്ന് അപേക്ഷകൻ ഉറപ്പ് വരുത്തേണ്ടതും ആയതിന്റെ ഒറിജിനൽ അപേക്ഷകൻ സ്വന്തം  കൈവശം സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും സന്ദർഭങ്ങളിൽ സംശയ നിവാരണത്തിന് ലൈസൻസിംഗ് അതോറിറ്റി  ആവശ്യപ്പെടുന്ന പക്ഷം  ആയത് ഓഫീസിൽ ഹാജരാക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്. 

ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ സർവ്വീസ് നടത്തി, പുതുക്കിയ ലൈസൻസ് അപേക്ഷകന്റെ മേൽ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മുഖാന്തിരം മാത്രം അയച്ചു നൽകും . എന്തെങ്കിലും ന്യൂനതകൾ കാണുന്ന അപേക്ഷകൾ ആയവ പരിഹരിക്കുന്നതിനായി അപേക്ഷകന് ഓൺലൈനായിത്തന്നെ മടക്കി നൽ കുന്നതാണ്. ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്ന സമയം മുതലാണ്, ആയതിന്റെ അപേക്ഷ സീനിയോറിറ്റി ലഭിക്കുന്നത്.  അപേക്ഷകന് തങ്ങളുടെ അപേക്ഷകളുടെ തൽസ്ഥിതി  ആപ്ലിക്കേഷൻ സ്റ്റാറ്റസ് (Application status) വഴി പരിശോധിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിധം മനസ്സിലാക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക:  https://fb.watch/6mUs7h6CBJ/

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios