Asianet News MalayalamAsianet News Malayalam

ദേ ഈ എഐ ക്യാമറയിൽ കുടുങ്ങീട്ടാ! എംപി-എംഎൽഎമാരുടെ നിയമലംഘനങ്ങളുടെ കണക്ക് പുറത്ത്, വിഐപി വാഹനങ്ങൾക്കും പിടിവീണു

2023 ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങളാണ് ഗതാഗത മന്ത്രി പങ്കുവച്ചത്

MVD Latest news capture AI camera finds 62 lakh violations in 3 month 56 times MLAs MPs fined asd
Author
First Published Oct 10, 2023, 4:10 PM IST

സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായുള്ള എ ഐ ക്യാമറ പരിഷ്കരണം വന്നശേഷമുള്ള കണക്കുകൾ വിവരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്. 2023 ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങളാണ് ഗതാഗത മന്ത്രി പങ്കുവച്ചത്. എ ഐ ക്യാമറകൾ വഴി വി ഐ പി വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളും പിടികൂടിയെന്ന് മന്ത്രി വിവരിച്ചു. എം പി , എം എൽ എ എന്നിവരുടെ നിയമ ലംഘനങ്ങൾ 56 തവണയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

എഐ ക്യാമറകളെ കബളിപ്പിക്കുന്നവർ കൂടുന്നു, പണിപാളിക്കുന്ന തീരുമാനവുമായി ഗതാഗത വകുപ്പ്; പുതിയ നീക്കം ഇങ്ങനെ!

അതേസമയം സംസ്ഥാനത്ത് അറുപത്തിരണ്ട് ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് ഇക്കാലയളവിൽ കണ്ടെത്തിയത്. കൃത്യമായി പറഞ്ഞാൽ 6267853 നിയമ ലംഘനങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. എ ഐ ക്യാമറ വന്നതിനുശേഷം ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞെന്നും മന്ത്രി വിവരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം നവംബർ 1 മുതൽ കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്താന്‍ ധാരണയായത്. ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടിയതായി പിന്നീട് അറിയിച്ചു. ഏറ്റവുമൊടുവിലാണ് അടുത്ത മാസം ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കൊണ്ട് മന്ത്രിയുടെ പ്രഖ്യാപനം. ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോടതിയിൽ നൽകിയതും നിയമസഭയിൽ പറഞ്ഞതും പോലീസിന്റെ പക്കൽ ഉള്ളതുമായ കണക്കുകൾ ഒന്നാണെന്നും മന്ത്രി വിശദമാക്കി. 

Follow Us:
Download App:
  • android
  • ios