പ്രേതങ്ങള്‍ അലഞ്ഞു നടക്കുന്ന താഴ്‍വാരങ്ങള്‍. രക്തദാഹത്തോടെ അവ ഇടവഴികളില്‍ പതിയിരിക്കും. രാത്രിഞ്ചരമ്മാരായ ജീവികളുടെ ഓരിയിടല്‍ അവറ്റയുടെ വരവിന് സംഗീതം പകരും. ഇങ്ങനെ എത്രയെത്ര കഥകള്‍ നമ്മെ പേടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതാ ഇവിടെ പറയുന്ന ചില പ്രേതകഥകളിലെ പ്രധാന കഥാപാത്രങ്ങള്‍ വാഹനങ്ങളാണ്. മിന്നായം പോല വരികയും അപകടം വരുത്തി എങ്ങോട്ടെന്നറിയാതെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഫാന്റം വാഹനങ്ങള്‍ കഥപാത്രങ്ങളായ പേടിപ്പിക്കുന്ന പ്രേതസിനിമകളെക്കുറിച്ച് വായിക്കാം.

1.ദ കാര്‍- 1977ല്‍ ഇറങ്ങിയ ത്രില്ലര്‍ സിനിമ. ഒരു കറുത്ത കാറാണ് വില്ലന്‍. നിരവധിപ്പേരെ ഈ കാര്‍ കൊല്ലുന്നു. സംവിധാനം ചെയ്തത് എല്ലിയോട്ട് സില്‍വെര്‍സ്റ്റീനാണ്.

ഉപയോഗിച്ച കാര്‍-1971 Lincoln Continental Mark III

2. ക്രിസ്റ്റീന്‍- സ്റ്റീഫന്‍ കിംഗിന്റെ പ്രേതനോവലാണ്. ഈ നോവല്‍ 1983ല്‍ സിനിമയാക്കി. റെഡ് ആന്‍ഡ് വൈറ്റ് 1958 പ്ലിമത്ത് ഫ്യുറിയാണ് ഈ സിനിമയിലെ കഥാപാത്രം. സംവിധാനം ജോണ്‍ കാര്‍പ്പെന്ററാണ്- 

3. ഗോസ്റ്റ് ഷിപ്പ്- 2002ല്‍ പുറത്തിറങ്ങിയ ഗോസ്റ്റ് ഷിപ്പ് പ്രശസ്തമായ ഒരു ഭീകരസിനിമയാണ്. വലിഞ്ഞുമുറുകിയ ഒരു ലോഹതന്ത്രികൊണ്ട് കപ്പലിലെ യാത്രക്കാര്‍ ശരീരഭാഗങ്ങള്‍ അറ്റുവീഴുന്ന ഭീകരരംഗം ഇന്‍ഫ്രാറെഡ് കാലഘട്ടത്തിലേ വൈറലായിരുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ പിന്നിട് ഇത് ഭീതി പരത്തുന്ന പ്രേതക്കപ്പലാകുന്നു. സംവിധാനം സ്റ്റീവ് ബെക്കാണ്. 

4. ബ്ലാക്ക് കാഡിലാക്- 2003ല്‍ പുറത്തിറങ്ങിയ പ്രേത സിനിമയാണ് ബ്ലാക്ക് കാഡിലാക്. ബേസ്ഡ് ഓണ്‍ എ ട്രൂ സ്റ്റോറി എന്ന ടാഗ്‌ലൈനോടെയാണ് John Murlowski സംവിധാനം ചെയ്ത ചിത്രം എത്തുന്നത്- 

5. ജീപ്പര്‍ ക്രീപ്പര്‍-2001ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ഹൊറര്‍ സിനിമയാണ് വിക്ടര്‍ സാല്‍വ. ഡെലിവറി ട്രക്കും അതിന്റെ ഡ്രൈവറുമാണ് ഇതിന്റെ കഥാപാത്രം.