Asianet News MalayalamAsianet News Malayalam

മെയ്‍ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് സൈക്കിളുമായി നഹക്

പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഈ സൈക്കിളിന്  സൈക്കിളിന് 27,000 രൂപയാണ് എക്‌സ്‌ഷോറൂം വില

Nahak Motors launches Made in India E-Cycle
Author
Mumbai, First Published Jan 23, 2021, 11:35 AM IST

നഹക് മോട്ടോര്‍സ് മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഈ സൈക്കിളിന്  സൈക്കിളിന് 27,000 രൂപയാണ് എക്‌സ്‌ഷോറൂം വില എന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ഓട്ടോ എക്സ്പോയില്‍ നഹക് മോട്ടോര്‍സ് അതിന്റെ അതിവേഗ സ്പോര്‍ട്സ് ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കിയിരുന്നു. ഒരു സാധാരണ പവര്‍ സോക്കറ്റില്‍ നിന്ന് പോലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോർട്ട്. ഇ-സൈക്കിള്‍സ് മിക്‌സഡ് ട്രോണ്‍ ഫ്രെയിമുമായി വരും. 

പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍ ഏകദേശം 2 മണിക്കൂര്‍ എടുക്കുന്ന ലിഥിയം ബാറ്ററിയാണ് ഇലക്ട്രിക് സൈക്കിളിന് കരുത്ത്. പൂര്‍ണ്ണ ചാര്‍ജില്‍ ഇ-സൈക്കിളിന് 25 കിലോമീറ്റര്‍ സഞ്ചരിക്കും.  റെഗുലര്‍, പ്രീമിയം വേരിയന്റുകള്‍ ത്രോട്ടില്‍ മോഡില്‍ 25 കിലോമീറ്റര്‍ ശ്രേണിയും പാഡ്ലെക് മോഡില്‍ 40-ല്‍ അധികം കിലോമീറ്റര്‍ ശ്രേണിയും ലഭിക്കും. മൂന്ന് ട്രിമ്മുകൾക്കും 120 കിലോമീറ്റർ ലോഡിംഗ് കപ്പാസിറ്റി ഉണ്ട്. 

ലക്ഷ്വറി വേരിയന്റിന് 35-ല്‍ അധികം കിലോമീറ്റര്‍ പരിധി ത്രോട്ടില്‍ മോഡിലും 50 കിലോമീറ്റര്‍ റേഞ്ച് പാഡ്ലെക് മോഡിലും ലഭ്യക്കുമെന്നാണ് റിപ്പോർട്ട്. 120 കിലോമീറ്റര്‍ ലോഡിംഗ് കപ്പാസിറ്റി മൂന്ന് ട്രിമ്മുകള്‍ക്കും ഉണ്ട്. ഇലക്ട്രിക് സൈക്കിളിനായി ബുക്കിംഗ് ഫെബ്രുവരി 1-ന് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios