നാഷണല്‍ ഇലക്‌ട്രോണിക് ടോള്‍ കളക്ഷനിലെ (എന്‍ഇടിസി) ഫാസ്‍ടാഗ്  ഇടപാടുകള്‍ ജൂലൈയില്‍ 8.6 കോടി കടന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ 54 ശതമാനം കുതിപ്പാണ് കുറിച്ചിരിക്കുന്നത്. 

ജൂലൈയിലെ എന്‍ഇടിസി ഫാസ്‍ടാഗ്ഗ്  വഴി 1623.30 കോടി മൂല്യം വരുന്ന 86.26 മില്ല്യണ്‍ ഇടപാടുകള്‍ നടന്നു. ജൂണില്‍ ഇത് 1511.93 കോടി രൂപയായിരുന്നുവെന്നും 81.92 മില്ല്യണ്‍ ഇടപാടുകളാണ് നടന്നതെന്നും എന്‍പിസിഐ അറിയിച്ചു .

എന്‍ഇടിസി ഫാസ്‍ടാഗ്  ആരംഭിച്ച് നാലു വര്‍ഷത്തിനുള്ളില്‍ പുതിയ ഉയരങ്ങളിലെത്തിയതില്‍ സന്തോഷമുണ്ടെന്നും ടോള്‍ പ്ലാസകളില്‍ ലക്ഷക്കണക്കിന് വാഹന ഉടമകള്‍ക്ക് ഇത് ഉപകാരപ്രദമായിട്ടുണ്ടെന്നും എന്‍പിസിഐ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു. 

വാഹന ഉടമകള്‍ക്ക് സ്‍പര്‍ശന രഹിത, തടസങ്ങളില്ലാത്ത, സൗകര്യപ്രദമായ ടോള്‍ പേയ്‌മെന്റുകളിലൂടെ സുരക്ഷിത യാത്ര ഒരുക്കാന്‍ എന്‍പിസിഐയ്ക്ക് കഴിഞ്ഞെന്നും ഭാവിയില്‍ എന്‍ഇടിസി ഫാസ്‍ടാഗ് സേവനം കൂടുതല്‍ പേരിലേക്ക് എത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.