Asianet News MalayalamAsianet News Malayalam

ഔഡി S5 സ്‌പോർട്‌ബാക്ക് ഡീലർഷിപ്പുകളിലേക്ക്

A4 ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം ഈ വർഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മോഡലാണ് S5 സ്‌പോർട്ബാക്ക്

New Audi S5 Sportback arrives at dealerships
Author
Mumbai, First Published Mar 29, 2021, 3:49 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി പരിഷ്‍കരിച്ച 2021 എസ്5 സ്‌പോര്‍ട്ട്ബാക്കിനെ കഴിഞ്ഞയാഴ്‍ചയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 79.06 ലക്ഷം രൂപ മുതല്‍ എക്‌സ് ഷോറൂം വിലയുള്ള ഈ വാഹനം ഡീലര്‍ഷിപ്പുകളിലേക്ക് എത്തിത്തുടങ്ങിയതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുജറാത്തിലെ ഒരു ഡീലർഷിപ്പിൽ ഔഡി S5 സ്‌പോർട്‌ബാക്ക് എത്തിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഡിസ്ട്രിക്റ്റ് ഗ്രീൻ മെറ്റാലിക്കിന്റെ ഷേഡിലാണ് വാഹനം പൂർത്തിയാക്കിയിരിക്കുന്നത്. A4 ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം ഈ വർഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മോഡലാണ് S5 സ്‌പോർട്ബാക്ക്.
സ്‌റ്റൈലിംഗ് മാറ്റങ്ങള്‍, കാബിന്‍ പരിഷ്‌കാരങ്ങള്‍, കൂടുതല്‍ ടെക് എന്നിവയോടെയാണ് പരിഷ്‌കരിച്ച എസ്5 സ്‌പോര്‍ട്ട്ബാക്ക് വരുന്നത്.

2017 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മോഡലില്‍നിന്ന് വ്യത്യസ്തമായി, മുന്നില്‍ പുതിയ ബംപര്‍, നവീകരിച്ച സിംഗിള്‍ ഫ്രെയിം ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം പുതുതായി മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവയോടെ മുന്‍ഭാഗം പരിഷ്‌കരിച്ചു. പിറകില്‍, ടെയ്ല്‍ലാംപുകള്‍ പുതിയതാണ്. പിറകിലെ ബംപറില്‍ ചില സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍ വരുത്തി. പുതുതായി 19 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. ഡാംപര്‍ കണ്‍ട്രോള്‍ ഓപ്ഷണല്‍ എക്‌സ്ട്രാ ആയി പുതിയ സ്‌പോര്‍ട്‌സ് സസ്‌പെന്‍ഷനും വാഹനത്തിലുണ്ട്.

3.0 ലിറ്റർ, V6 ടർബോ-പെട്രോൾ എഞ്ചിനാണ് ഔഡി S5 സ്‌പോർട്ബാക്കിന്റെ ഹൃദയം. ഇത് 349 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് വാലുകളിലേക്കും പവർ അയയ്ക്കുന്ന എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ എഞ്ചിൻ ഇണചേരുന്നു. മോഡലിന് 4.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. സിഗ്‌നേച്ചർ സിംഗിൾ-ഫ്രെയിം ഗ്രില്ല്, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, കോൺട്രാസ്റ്റ് കളർഡ് ORVM, എൽഇഡി ടെയിൽ ലൈറ്റുകൾ, ക്വാഡ്-ടിപ്പ് എക്‌സ്‌ഹോസ്റ്റുകൾ, 19 ഇഞ്ച് അലോയി വീലുകളും വരുന്നു.

ഇന്‍റീരിയറില്‍ മൊത്തത്തിലുള്ള ലേഔട്ട്, ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ എന്നിവയില്‍ മാറ്റങ്ങളില്ല. നേരത്തെയുള്ള റോട്ടറി നിയന്ത്രിത എംഎംഐ ഡിസ്‌പ്ലേ ഒഴിവാക്കി പുതുതായി 10.1 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ നല്‍കി. സെന്റര്‍ കണ്‍സോളില്‍നിന്ന് റോട്ടറി കണ്‍ട്രോളര്‍ പൂര്‍ണമായും നീക്കം ചെയ്‍തു. ഇതുതന്നെയാണ് ഏറ്റവും ശ്രദ്ധേയമായ വ്യത്യാസങ്ങള്‍. ഔഡിയുടെ 12.3 ഇഞ്ച് ‘വര്‍ച്ച്വല്‍ കോക്പിറ്റ്’ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ പരിഷ്‌കരിച്ച പതിപ്പ് ലഭിച്ചു.

വെർച്വൽ കോക്ക്പിറ്റ്, അല്‍ക്കാന്ററ തുകല്‍ അപോള്‍സ്റ്ററി, പനോരമിക് സണ്‍റൂഫ്, മുന്‍ നിരയില്‍ പവേര്‍ഡ് സ്‌പോര്‍ട്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, 3 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സ്‌പോർട്ട് സീറ്റുകൾ,  എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ഓപ്ഷണല്‍ ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, 19 സ്പീക്കറുകള്‍ സഹിതം ബാംഗ് ആന്‍ഡ് ഒലുഫ്‌സെന്‍ ഓഡിയോ സിസ്റ്റം, പാര്‍ക്കിംഗ് അസിസ്റ്റ് സിസ്റ്റം എന്നിവയും ഔഡി എസ്5 സ്‌പോര്‍ട്ട്ബാക്കിന് ലഭിച്ചു. ടര്‍ബോ ബ്ലൂ, ഡേടോണ ഗ്രേ, ടാംഗോ റെഡ് ഉള്‍പ്പെടെ എട്ട് കളര്‍ ഓപ്ഷനുകളില്‍ ഔഡി എസ്5 സ്‌പോര്‍ട്ട്ബാക്ക് വിപണിയില്‍ ലഭിക്കും

Follow Us:
Download App:
  • android
  • ios