Asianet News MalayalamAsianet News Malayalam

വേഗം 490 കിമീ, വില 30 കോടി; വരുന്നൂ ഒരു കിടിലന്‍ കാര്‍

മണിക്കൂറിൽ 300 മൈൽ വേഗപരിധി മറികടന്നു ചരിത്രം സൃഷ്‍ടിച്ച ഷിറോൺ (Chiron) സൂപ്പർ സ്പോർട് 300 പ്ലസ് (Bugatti Chiron Super Sport 300+ ) വിപണിയില്‍ അവതരിപ്പിക്കാൻ ബുഗാട്ടി ഒരുങ്ങുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു

New Bugatti hypercar with 300 mph speed
Author
Mumbai, First Published Sep 27, 2021, 5:34 PM IST

ഫ്രഞ്ച്‌ ഹൈ-പെര്‍ഫോമന്‍സ്‌ ആഡംബര വാഹന നിര്‍മാതാക്കളായ (French car manufacturer)  ബുഗാട്ടിയുടെ (Bugatti) സൂപ്പര്‍ മോഡലാണ് ഷിറോണ്‍. ഇപ്പോഴിതാ മണിക്കൂറിൽ 300 മൈൽ വേഗപരിധി മറികടന്നു ചരിത്രം സൃഷ്‍ടിച്ച ഷിറോൺ (Chiron) സൂപ്പർ സ്പോർട് 300 പ്ലസ് (Bugatti Chiron Super Sport 300+ ) വിപണിയില്‍ അവതരിപ്പിക്കാൻ ബുഗാട്ടി ഒരുങ്ങുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഷിറോൺ സൂപ്പർ സ്പോർട് 300 പ്ലസ് കാറുകൾ 30 എണ്ണം മാത്രമാവും നിർമിക്കുകയെന്നും ബുഗാട്ടി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.  വാഹനത്തിന്‍റെ ആദ്യ എട്ടു യൂണിറ്റുകൾ ഉടമസ്ഥർക്കു കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  

2019ൽ ആദ്യമായി പുറത്തെത്തിയ കാർ മണിക്കൂറിൽ 490.484 കിലോമീറ്റർ വേഗം കൈവരിച്ചാണു വിസ്‍മയമായത്. മണിക്കൂറിൽ 300 മൈൽ അഥവാ 482.803 കിലോമീറ്റർ  വേഗപരിധി മറികടക്കുന്ന ആദ്യ ഹൈപ്പർ കാറാണ് ഇത്. 35 ലക്ഷം യൂറോ അഥവാ ഏകദേശം 30.37 കോടി രൂപയാണ് ഈ കാറിന് പ്രതീക്ഷിക്കുന്ന വില. 

നാലു ടർബോ ചാർജർ സഹിതമെത്തുന്ന എട്ടു ലീറ്റർ, ഡബ്ല്യു 16 എൻജിനാണ് ഈ കാറിന്‍റെ ഹൃദയം. 1,600 ബി എച്ച് പിയോളം കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. മികച്ച ഏറോഡൈനമിക് രൂപകൽപ്പനയുടെ പിൻബലത്തിൽ മണിക്കൂറിൽ 420 കിലോമീറ്റർ വേഗത്തിൽ പായുമ്പോഴും കാറിനു പൂർണ സ്ഥിരതയും ബുഗാട്ടി ഉറപ്പു നൽകുന്നു. 25 സെന്റിമീറ്ററോളം അധിക നീള(ലോങ്ടെയിൽ)മുള്ള  പിൻഭാഗമാവട്ടെ വായു പ്രവാഹം(ലാമിനാർ ഫ്ളോ) കടന്നു പോകാൻ കൂടുതൽ സമയമെടുക്കുന്നെന്ന് ഉറപ്പാക്കി ഏറോഡൈനമിക് സ്റ്റാൾ 40% വരെ കുറയ്ക്കാനും സഹായിക്കുമെന്നാണ് ബുഗാട്ടിയുടെ അവകാശവാദം. 

ഫ്രാൻസിലെ മൊൾസെയ്മിലുള്ള ബുഗാട്ടി ആസ്ഥാനത്താവും ‘ഷിറോൺ സൂപ്പർ സ്പോർട് 300 പ്ലസി’ന്റെ നിർമാണം. കാറിന്റെ പ്രകടനക്ഷമതയോടു നീതി പുലർത്തുന്ന ആക്രമണോത്സുക രൂപത്തിലെത്തുന്ന കാറിന് ഉപയോക്താവിന്റെ ഇഷ്ട നിറം നൽകാനുള്ള അവസരവും ബുഗാട്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. 

വാഹനലോകത്തു കേട്ടുകേൾവിയില്ലാത്ത പ്രകടനക്ഷമത കൈവരിച്ച കാറെന്ന നിലയിൽ ‘ഷിറോൺ സൂപ്പർ സ്പോർട് 300 പ്ലസ്’ നാഴികക്കല്ലായി മാറുമെന്നു ബുഗാട്ടിയുടെ പ്രൊഡക്ഷൻ, ലോജിസ്റ്റിക്സ് വിഭാഗം മാനേജിങ് ഡയറക്ടർ ക്രിസ്റ്റോഫ് പിയൊചൊൻ പറയുന്നു. എൻജിനീയറിങ് മികവിന്റെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും തകർപ്പൻ പ്രകടനക്ഷമത കൈവരിക്കാനുള്ള നിരന്തര പരിശ്രമത്തിന്റെയുമൊക്കെ സാക്ഷ്യപത്രം കൂടിയാണ് ഈ ഹൈപ്പർ സ്പോർട് കാറെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios