20-ാം വാര്‍ഷിക പതിപ്പിനു പിന്നാലെ ആക്ടിവ 6Gക്ക് പുതിയ ഏതാനും നിറങ്ങള്‍ കൂടി മോഡലിന് സമ്മാനിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. പേള്‍ സ്പാര്‍ട്ടന്‍ റെഡ്, ഗ്ലിട്ടര്‍ ബ്ലൂ മെറ്റാലിക്, ഡാസില്‍ യെല്ലോ മെറ്റാലിക്, ബ്ലാക്ക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നിവയില്‍ സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് ട്രിമ്മുകള്‍ ലഭ്യമാണെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കളര്‍ ഓപ്ഷനുകളുടെ എണ്ണം എട്ടായി വര്‍ധിച്ചു.

മാറ്റ് മെറ്റാലിക് ബ്രൗണ്‍ മെറ്റാലിക് അല്ലെങ്കില്‍ പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക് നിറത്തിലും ഇരുപതാം വാര്‍ഷിക പതിപ്പ് ലഭ്യമാകും. ഈ പതിപ്പിന് ഫ്രണ്ട് ആപ്രോണ്‍ മുതല്‍ ടെയില്‍ ലാമ്പ് വരെ ഗോള്‍ഡ്, സില്‍വര്‍ വരകള്‍ പോലുള്ള അധിക കോസ്‌മെറ്റിക് ഘടകങ്ങളും ലഭിക്കുന്നു. കൂടാതെ, വശത്ത് എംബോസ്ഡ് ലോഗോയും ഗോള്‍ഡന്‍ ആക്ടിവ ബാഡ്ജും ഉണ്ട്.

ഹോണ്ട. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഹോണ്ട, ആക്ടിവ 6G വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ സ്‌കൂട്ടര്‍ 110 സിസി ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് വിപണിയില്‍ എത്തുന്നത്. പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലുള്ള ആപ്രോണ്‍ എന്നീ മാറ്റങ്ങളോടെയാണ് ആക്ടിവ 6G എത്തുന്നത്. പകുതി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് ബട്ടണ്‍, മള്‍ട്ടി-ഫങ്ഷന്‍ കീ, വലിയ സീറ്റ്, 18 ലിറ്റര്‍ സ്റ്റോറേജ് സ്പെയ്സ്, വലിയ വീല്‍ബേസ് എന്നിവയും പുതിയ പതിപ്പിന്റെ ഫീച്ചറുകളാണ്.