Asianet News MalayalamAsianet News Malayalam

പുത്തന്‍ റെഡി ഗോ വരുന്നു

പുതിയ റെഡി ഗോയുടെ ടീസര്‍ നിസാന്‍ പുറത്തുവിട്ടു

New Datsun redi-GO teased, launch soon
Author
Mumbai, First Published Apr 28, 2020, 4:08 PM IST

പുത്തന്‍ ഡാറ്റ്‌സണ്‍ റെഡി ഗോ നിരത്തിലേക്കെത്തുന്നു. പുതിയ റെഡി ഗോയുടെ ടീസര്‍ നിസാന്‍ പുറത്തുവിട്ടു.  മുന്‍ മോഡലില്‍ നിന്ന് ലുക്കിലും ഫീച്ചറിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സ്‌പോര്‍ട്ടി ഭാവത്തിലാണ് ഈ വാഹനം വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്‍ട്രി ലെവല്‍ വാഹനനിരയിലെ ഏറ്റവും സ്‌പോര്‍ട്ടിയായ മോഡലായാണ് റെഡി ഗോ മടങ്ങിയെത്തിയിരിക്കുന്നതെന്ന് സൂചന.  വീതി കുറച്ച് പുതുക്കി പണിതിട്ടുള്ള ഹെഡ്‌ലാമ്പ്, എല്‍ ഷേപ്പിലുള്ള വലിയ എല്‍ഇഡി ഡിആര്‍എല്‍ ഹണികോംമ്പ് ഡിസൈനിലുള്ള വലിയ ഗ്രില്ല്, ബോണറ്റിന് വശങ്ങളിലെ ബാഡ്ജിങ്ങ് എന്നിവ മാറ്റങ്ങളാണ്. പുതുക്കിയ ടെയ്ല്‍ലാമ്പ്, സ്‌പോര്‍ട്ടി ഭാവമുള്ള റൂഫ് റെയില്‍ എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. വൈകാതെ തന്നെ ഇത് നിരത്തുകളിലെത്തും.

ഇന്റീരിയറില്‍ ചുരുങ്ങിയ മാറ്റങ്ങള്‍ മാത്രമേ വരുത്തൂവെന്നാണ് വിവരം. ഡാഷ്‌ബോര്‍ഡ് പുതിയ ഡിസൈനിലായിരിക്കും ഒരുങ്ങുക. ഇതിനൊപ്പം ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്യുവല്‍ എയര്‍ബാഗും ഈ വാഹനത്തില്‍ ഇടംപിടിക്കുന്നുണ്ട്. സ്റ്റിയറിങ്ങ് വീല്‍, എയര്‍ കണ്ടീഷന്‍ യൂണിറ്റ് എന്നിവ മുന്‍ മോഡലിലേത് തുടരും.

ബിഎസ്-6 നിലവാരത്തിലുള്ള 0.8, 1.0 ലിറ്റര്‍ എന്‍ജിനുകളിലായിരിക്കും റെഡി-ഗോ എത്തുക. 1.0 ലിറ്റര്‍ എന്‍ജിന്‍ 54 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കും, 0.8 ലിറ്റര്‍ എന്‍ജിന്‍ 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനം നിരത്തുകളിലെത്തുന്നുണ്ട്.

സുരക്ഷയ്ക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതിന്റെ ഭാഗമായി റെഡി-ഗോയുടെ ബോഡി കൂടുതല്‍ കരുത്തുറ്റതായിട്ടുണ്ടെന്നാണ് സൂചന. ഈ വര്‍ഷം മുതല്‍ ഇന്ത്യയിലെ വാഹനങ്ങളും ക്രാഷ് ടെസ്റ്റിനെ അതിജീവിക്കണമെന്ന നിബന്ധനയുടെ ഭാഗമായാണ് കൂടുതല്‍ കരുത്തുറ്റ ബോഡി ഈ വാഹനത്തില്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios