Asianet News MalayalamAsianet News Malayalam

ഹൈബ്രിഡ്, ഇലക്ട്രിക് കാറുകള്‍ക്കായി പുതിയ ഇ-ഫ്ളൂയിഡ്

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ചൈന എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിൽ ഈ വർഷം ആദ്യം ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിരുന്നു. ഗൾഫ് ഓയിൽ ലൂബ്രിക്കൻറ്സ് ഇന്ത്യ ലിമിറ്റഡ് (ജിഒഎൽഐഎൽ) ആണ് ഇപ്പോൾ ഈ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

New e-fluid for hybrid and electric cars
Author
Kochi, First Published Oct 24, 2021, 4:12 PM IST

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിൻറെ ഭാഗമായ ഗൾഫ് ഓയിൽ ഇൻറർനാഷണൽ ലിമിറ്റഡ് (ഗൾഫ്), ഹൈബ്രിഡ്, ഇലക്ട്രിക് (ഇവി) പാസഞ്ചർ കാറുകൾക്കായുള്ള ഇ-ഫ്ളൂയിഡ് നിര അവതരിപ്പിച്ചു. ബാറ്ററി ആയുസ്സ് വർധിപ്പിക്കാനും ഇന്ധനക്ഷമത മെച്ചപ്പെടുത്താനും കാർബൺ ഡൈ ഓക്സൈഡ് പ്രസരണം കുറയ്ക്കാനും സഹായിക്കുന്നതിന് ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾക്കായി ഇ-ഫ്ളൂയിഡുകൾ പ്രത്യേകം രൂപപ്പെടുത്തിയതാണെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ചൈന എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിൽ ഈ വർഷം ആദ്യം ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിരുന്നു. ഗൾഫ് ഓയിൽ ലൂബ്രിക്കൻറ്സ് ഇന്ത്യ ലിമിറ്റഡ് (ജിഒഎൽഐഎൽ) ആണ് ഇപ്പോൾ ഈ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

വാഹനത്തിൻറെ പ്രകടനവും സുരക്ഷയും വർധിപ്പിക്കുന്ന തരത്തിലാണ് ഇ-ഫ്ളൂയിഡുകളുടെ നിർമാണം. ഗൾഫ് ഇലെക് (ഇൽഇഇസി) ബ്രേക്ക് ഫ്ളൂയിഡ് ബ്രേക്ക് സിസ്റ്റം വർധിപ്പിക്കാനും തേയ്‍മാനത്തിൽ നിന്ന് സംരക്ഷിക്കാനുമാണ് രൂപകൽപ്പന ചെയ്‍തിരിക്കുന്നതെങ്കിൽ, അസാധാരണമായ അവസ്ഥകളിൽ ഇവിയുടെ ബാറ്ററികൾ തണുപ്പിക്കുന്നതാണ് ഇലെക് കൂളൻറ്. ഇലക്ട്രിക് കാറുകളുടെ പിൻ ആക്സിലുകളിലും ട്രാൻസാക്സിലുകളിലും വെറ്റ്/ഡ്രൈ, സിംഗിൾ, മൾട്ടി-സ്പീഡ് ട്രാൻസ്മിഷനുകൾ ഉൾപ്പെടെയുള്ള വിപുലമായ ആപ്ലിക്കേഷനുകൾക്കായാണ് ഗൾഫ് ഇലെക് ഡ്രൈവ്ലൈൻ ഫ്ളൂയിഡ് സവിശേഷമായി രൂപകൽപ്പന ചെയ്‍തിരിക്കുന്നത്.

ഇതിലെ പ്രത്യേക ഫോർമുല മികച്ച വൈദ്യുത ഗുണങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം, ആക്സിൽ ഫ്ളൂയിഡ് വൈദ്യുത ഘടകങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നിടത്ത് ആപ്ലിക്കേഷനുകൾക്ക് ഏറ്റവും അനുയോജ്യവുമാണെന്നും കമ്പനി പറയുന്നു.  ഉപഭോക്താക്കളുടെ വർധിച്ചുവരുന്നതും മാറിക്കൊണ്ടിരിക്കുന്നതുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലോകോത്തര ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിന്, ഗൾഫ് ഓയിൽ എല്ലായ്പ്പോഴും മികച്ച സാങ്കേതികവിദ്യയിലും നവീകരണങ്ങളിലും മുൻപന്തിയിലാണെന്ന് ഗൾഫ് ഓയിൽ ലൂബ്രിക്കൻറ്സ് ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ രവി ചൗള പറഞ്ഞു.

യഥാർഥത്തിൽ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്ക് (ബിഇവി) പ്രത്യേക ലൂബ്രിക്കൻറ് തരം ദ്രാവകങ്ങൾ ആവശ്യമാണെന്നും, അതാണ് തങ്ങൾ വികസിപ്പിച്ചെടുത്തതെന്നും ഗൾഫ് ഓയിൽ ഇൻറർനാഷണൽ റിസർച്ച് ആൻഡ് ടെക്നോളജി വൈസ് പ്രസിഡൻറ് ഡേവിഡ് ഹാൾ അഭിപ്രായപ്പെട്ടു. ഒഇഎമ്മുകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും പ്രധാന വിപണിയായ ഇന്ത്യയിൽ ഈ ഉൽപന്ന സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios