Asianet News MalayalamAsianet News Malayalam

പുതുതലമുറ ഐ20 ഉടനെത്തും

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഐ20-യുടെ പുതുതലമുറ മോഡല്‍ അടുത്ത മാസം ആദ്യം നിരത്തുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

New Gen i20 launch follow up
Author
Mumbai, First Published Oct 27, 2020, 3:16 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഐ20-യുടെ പുതുതലമുറ മോഡല്‍ അടുത്ത മാസം ആദ്യം നിരത്തുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ ഐ20 നിരവധി മാറ്റങ്ങളോടെയാണ് വിപണിയിൽ പ്രവേശിക്കുന്നതെന്നും വാഹനത്തിനായുള്ള ബുക്കിങ്ങുകള്‍ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ സുരക്ഷിതവും ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്‌ഫോമിലാണ് പുതിയ ഐ20 ഒരുങ്ങുന്നത്. ഗ്രില്ലിന് പകരം വലിയ എയര്‍ഡാം നല്‍കിയിട്ടുണ്ട്. ആംഗുലര്‍ ഹെഡ്‌ലാമ്പും പൊജക്ഷന്‍ ഫോഗ്‌ലാമ്പും നല്‍കി മുന്‍വശം കൂടുതൽ ആകർഷകമാക്കുന്നു . വശങ്ങളില്‍ ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, വിന്‍ഡോയിലൂടെ നീളുന്ന ക്രോം ബോര്‍ഡര്‍ എന്നിവ ഒരുങ്ങുന്നു. പിന്‍വശത്ത് പുതിയ ടെയില്‍ ലാമ്പും ഇവയെ ബന്ധിപ്പിക്കുന്ന റിഫ്‌ളക്ഷന്‍ സ്ട്രിപ്പും ഡ്യുവല്‍ ടോണ്‍ ബംമ്പറും ഉണ്ട്.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, നിയോസില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവ പുതുതലമുറ ഐ20യിൽ ലഭിച്ചേക്കും. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ തുടര്‍ന്നും ഉണ്ടാകും.

പുതുതലമുറ ക്രെറ്റയിലെ ഇന്റീരിയറുമായി ചെറിയ സാമ്യമുണ്ടെന്നാണ് റിപ്പോർട്ട്.  10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കോണ്‍ട്രോള്‍ യൂണിറ്റ്, ഡി ഷേപ്പിലുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്ത് ഒരുങ്ങുന്നു. 

Follow Us:
Download App:
  • android
  • ios