Asianet News MalayalamAsianet News Malayalam

പുത്തന്‍ സഫാരി എത്താന്‍ ഇനി രണ്ടുനാള്‍; ചൈനീസ് കമ്പനിയുടെ അടിയിളകുമോ?!

കമ്പനിയുടെ  ഐക്കണിക് ബ്രാൻറായ സഫാരിയുടെ പുതിയ പതിപ്പ് ശക്തമായി വിപണിയിലിറക്കാനാണ് ടാറ്റ തയ്യാറെടുക്കുന്നത്.

New Gen Tata Safari Launch Follow Up
Author
Mumbai, First Published Feb 20, 2021, 8:43 AM IST

ടാറ്റയുടെ പുത്തന്‍ സഫാരി ഫെബ്രുവരി 22 ന് വിപണിയില്‍ എത്തും. പുതിയ സഫാരിയുടെ ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ ടാറ്റ മോട്ടോഴ്സിന്റെയും ഡീലര്‍ഷിപ്പുകളില്‍ ഇത് ലഭ്യമാക്കും. എക്സ്ഇ, എക്സ്എം, എക്സ്ടി, എക്സെഡ് എന്നീ വേരിയന്റുകളില്‍ ഇത് പുറത്തിറക്കും. 30,000 രൂപനല്‍കി  ടാറ്റ വെബ്‍ സൈറ്റ് വഴിയോ തൊട്ടടുത്ത ടാറ്റാ മോട്ടോർസിൻറെ അംഗീകൃത ഡീലർഷിപ്പ് വഴിയോ ബുക്കിംഗ് നടത്താം. ഫെബ്രുവരി 22ന് പുതിയ സഫാരിയുടെ പൂർണമായ വില പുറത്ത് വിടും, വിതരണവും ഇതോടൊപ്പം ആരംഭിക്കും. എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഏഴ് സീറ്റുകളുള്ള എസ്യുവി എന്നിവയാണ് സഫാരിയിലെ പ്രധാന എതിരാളികള്‍. ഹാരിയറിനെക്കാള്‍ അല്‍പ്പം ചെലവേറിയതായിരിക്കും സഫാരി. 15.50 ലക്ഷം മുതല്‍ 21 ലക്ഷം വരെ വാഹനത്തിന് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കമ്പനിയുടെ  ഐക്കണിക് ബ്രാൻറായ സഫാരിയുടെ പുതിയ പതിപ്പ് ശക്തമായി വിപണിയിലിറക്കാനാണ് ടാറ്റ തയ്യാറെടുക്കുന്നത്.  പുതിയ സഫാരിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പ്രീമിയം ഡിസൈൻ, മൂന്നുനിര സീറ്റിലും മികച്ച സൗകര്യം എന്നിവ പലരും പ്രിവ്യൂ ഡ്രൈവിന് ശേഷം ചൂണ്ടികാണിക്കുന്നുണ്ടെന്നും ടാറ്റാമോട്ടോർസ് പറയുന്നു. 

പുതിയ സഫാരി  ഈ വിഭാഗത്തിലെ ക്ലാസ് ഫീച്ചറുകളോടെയാണ് വിപണിയിലേക്കെത്തുന്നത്. വാഹനം ടാറ്റാ മോട്ടോർസിൻറെ പരാമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇംപാക്ട് 2.0 ഡിസൈൻ ലാൻറ് റോവർറിൻറെ ഡി8 പ്ലാറ്റ് ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ ഒഎംഇജിഎആർസി ആർക്കിടെക്ട് സാങ്കേതിക വിദ്യ എന്നിവയാണ് പിന്തുടരുന്നത്. അയാസകരമായ യാത്രയും സൗകര്യങ്ങളും ആകർഷകമായ ഡിസൈനും സമാനകതകളില്ലാത്ത വൈവിധ്യവും  ഇഷ്ടപ്പെടുന്ന എസ് യു വി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ പര്യാപ്തമായിട്ടുള്ളതാണ്  വാഹന സവിശേഷതകൾ.

പുതിയ സഫാരിയുടെ എല്ലാ വാരിയൻറുകളും അതിൻറേതായ സവിശേഷതകൾ ഉൾക്കൊള്ളുന്നതായിരിക്കും. അടിസ്ഥാന വാരിയൻറായി എക്സ് ഇ ഡ്യൂവൽ എയർ ബാഗ്, ആൾ ഡിസ്ക് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം , ഹിൽ ഹോൾഡ് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ എന്നിവ ചേരുന്നതാണ്. ഇത്തരത്തിൽ മികച്ച പാക്കേജാണ് ഓരോ വാരിയൻറിനും മുന്നോട്ട് വെയ്ക്കുന്നത്. എക്എം വാരിയൻറ് മുതൽ മൾട്ടി ഡ്രൈവ് മോഡുകളും ടച്ച് സ്ക്രീൻ മ്യൂസിക് സിസ്റ്റവും ലഭ്യമായി തുടങ്ങും.   .

 മുകളിൽ സൂചിപ്പിച്ചവ കൂടാതെ എക്സ് ടി വാരിയൻറിനൊടൊപ്പം ഐആർഎ കണക്ടിവിറ്റി, ആർ 18 അലോയ് വീൽ, ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വിശാലമായ പനോരമിക് സൺ റൂഫ് എന്നിവയും ലഭിക്കും. ഇതിന് പുറമെ, ഏറ്റവും മികച്ച വാരിയൻറായ എക്സ് സെഡ് വാരിയൻറ് സെനോൺ എച്ച്ഐഡി പ്രോജക്ടർ ഹെഡ് ലാംപ്, ടെറിയൻ റസ്പോൺസ് മോഡ്, ആറ് എയർബാഗുകൾ, ഓട്ടോ ഹോൾഡോടു കൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 8.8”  ടച്ച് സ്ക്രീൻ ഇൻഫോടെയ്മെൻറിനൊപ്പം 9ജെബിഎൽ സ്പീക്കർ, ഒരു സബ് വൂഫർ, പവേർഡ് ഡ്രൈവർ സീറ്റ്, ഡയ്മണ്ട് കട്ട് 18” അലോയ് വീൽ, മൂന്ന് സീറ്റ് നിരയിൽ നിന്നും കാഴ്ച്ച സാധ്യമാക്കുന്ന വിധം ആദ്യമായി പനോരമിക് സൺ റൂഫ് എന്നിവയോട് കൂടിയും സജ്ജമാക്കിയിരിക്കുന്നു.   

Follow Us:
Download App:
  • android
  • ios