പുതിയ ജിഎസ്‍ടി പരിഷ്‍കാരം കാരണം ഫോക്‌സ്‌വാഗൺ വിർടസിന്റെ വിലയിൽ ₹66,900 കുറവ്. സെപ്റ്റംബർ 22 മുതൽ പുതിയ വില പ്രാബല്യത്തിൽ. ഈ ആഡംബര സെഡാൻ വിവിധ വേരിയന്റുകളിൽ ലഭ്യമാണ്, ഗ്ലോബൽ എൻസിഎപിയിൽ 5-സ്റ്റാർ റേറ്റിംഗും നേടിയിട്ടുണ്ട്.
പുതിയ ജിഎസ്‍ടി പരിഷ്‍കാരത്തിന് ശേഷം കാറുകളുടെ നികുതി കുറച്ചതിനെക്കുറിച്ചുള്ള വിവരങ്ങൾ ജർമ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗൺ ഇന്ത്യ പങ്കുവച്ചു. ഇതനുസരിച്ച് ഈ മാസം സെപ്റ്റംബർ 22 മുതൽ, ആഡംബര സെഡാനായ വിർടസ് വാങ്ങുമ്പോൾ നിങ്ങൾ 66,900 രൂപ വില കുറയും.ജിടി ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, സ്‌പോർട്ട്, ക്രോം വേരിയന്റുകളിൽ വിർടസ് വാങ്ങാം. ഗ്ലോബൽ എൻസിഎപിയിൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ഈ കാറിന് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. 10.54 ലക്ഷം രൂപയാണ് പോക്സ്‍വാഗൺ വിർടസിന്‍റെ പ്രാരംഭ എക്‌സ്-ഷോറൂം വില
ഫോക്‌സ്‌വാഗൺ വിർടസ് വിലയും സവിശേഷതകളും
ഈ ഇടത്തരം സെഡാൻ ഒരു ഷാർപ്പായിട്ടുള്ള രൂപഭാവത്തോടെയാണ് വരുന്നത്. ഫോക്സ്‍വാഗന്‍റെ സമകാലിക ഡിസൈൻ ഫിലോസഫിയുമായി ഇത് പൊരുത്തപ്പെടുന്നു. ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, തിളങ്ങുന്ന ക്രോം ലൈനിംഗുള്ള ഒരു സ്ലീക്ക് ഫ്രണ്ട് ഗ്രിൽ എന്നിവ ഇതിനുണ്ട്. ബമ്പറിൽ കറുത്ത മെഷും ക്രോം ആക്‌സന്റുകളും ഉണ്ട്. വിർട്ടസിന് 4,561 എംഎം നീളവും 1,752 എംഎം വീതിയും 2,651 എംഎം വീൽബേസും ഉണ്ട്. പുതിയ വിർട്ടസ് സെഡാൻ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലുതാണെന്ന് ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നു. ഇത് ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ട്രിമ്മുകളിൽ ലഭ്യമാണ്.
1.0L TSI, 1.5L TSI EVO എഞ്ചിനുകളുടെ ഓപ്ഷൻ ഇതിനുണ്ടാകും. 1.0L TSI എഞ്ചിൻ 999cc 3 സിലിണ്ടർ എഞ്ചിനും 1.5L TSI EVO എഞ്ചിൻ 1498cc 4 സിലിണ്ടർ എഞ്ചിനുമായിരിക്കും. ഫോക്‌സ്‌വാഗൺ വിർടസിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, 7 സ്പീഡ് DSG ട്രാൻസ്മിഷൻ എന്നിവ ഉണ്ടാകും. കംഫർട്ട്‌ലൈൻ 1.0 MT, ഹൈലൈൻ 1.0 MT, ഹൈലൈൻ 1.0 AT, ടോപ്‌ലൈൻ 1.0 MT, ടോപ്‌ലൈൻ 1.0 AT, GT 1.5 DCT എന്നീ 6 വേരിയന്റുകളിൽ ഈ സെഡാൻ ലഭ്യമാണ്. റിഫ്ലെക്സ് സിൽവർ, വൈൽഡ് ചെറി റെഡ്, കാൻഡി വൈറ്റ്, കുർക്കുമ യെല്ലോ, റൈസിംഗ് ബ്ലൂ മെറ്റാലിക്, കാർബൺ സ്റ്റീൽ ഗ്രേ എന്നിങ്ങനെ 6 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വിർടസിനുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ ഇത് പിന്തുണയ്ക്കുന്നു. വയർലെസ് മൊബൈൽ ചാർജിംഗ്, ഫോക്‌സ്‌വാഗൺ കണക്റ്റ് 2.0 (കണക്റ്റഡ് കാർ ടെക്), ഓട്ടോമാറ്റിക് എസി, ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് വെന്റിലേറ്റഡ് ലെതർ സീറ്റുകൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് എൽഇഡി ടെയിൽ-ലാമ്പുകൾ, പിൻ സീറ്റിൽ 3 ഹെഡ്‌റെസ്റ്റുകൾ, റിവേഴ്‌സിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്.


