Asianet News MalayalamAsianet News Malayalam

പുത്തന്‍ മാസ്‍ട്രോ എത്തി

ഹീറോയുടെ ജനപ്രിയ മോഡലായ മാസ്‌ട്രോ എഡ്‍ജിന്‍റെ പുതുക്കിയ മോഡല്‍ വിപണിയിലെത്തി.

New Hero Maestro Edge 125 Launched
Author
Delhi, First Published May 14, 2019, 4:35 PM IST

ഹീറോയുടെ ജനപ്രിയ മോഡലായ മാസ്‌ട്രോ എഡ്‍ജിന്‍റെ പുതുക്കിയ മോഡല്‍ വിപണിയിലെത്തി. 125 സിസി എന്‍ജിനിലാണ് മാസ്‌ട്രോ എഡ്‍ജ് എത്തുന്നത്. കാര്‍ബുറേറ്റര്‍ ഡിസ്‌ക്, കാര്‍ബുറേറ്റര്‍ ഡ്രം, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്നീ മൂന്ന് വകഭേദങ്ങളില്‍ എത്തുന്ന വാഹനത്തിന് യഥാക്രമം 58500, 60000, 62700 എന്നിങ്ങനെയാണ് ദില്ലി എക്‌സ്‌ഷോറൂം വില. 

അടുത്തിടെ ഹീറോ പുറത്തിറക്കിയ ഡെസ്റ്റിനി 125 മോഡലിലെ അതേ 125 സിസി എന്‍ജിനാണ് മാസ്‌ട്രോ 125 മോഡലിന്‍റെയും ഹൃദയം.  8.7 ബിഎച്ച്പി പവറും 10.2 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലായിരുന്നു ഈ രണ്ട് മോഡലുകളും ഹീറോ ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്.  

110 സിസി മാസ്‌ട്രോയില്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങള്‍ 125 സിസി മാസ്‌ട്രോയ്ക്കില്ല. അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, യുഎസ്ബി ചാര്‍ജിങ്, ഇന്ധനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന ഐ3എസ് സംവിധാനം എന്നിവ മാസ്‌ട്രോ എഡ്‍ജ് 125ലുണ്ടാകും. സര്‍വീസ് റിമൈന്‍ഡര്‍, സൈഡ് സ്റ്റാന്റ് ഇന്‍ഡികേറ്റര്‍ എന്നീ മുന്നറിപ്പ് നല്‍കുന്ന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും പുതിയ സ്‍കൂട്ടറിലുണ്ട്.  ഹോണ്ട ഗ്രാസ്യ, ഹോണ്ട ആക്ടീവ 125, സുസുക്കി ആക്‌സസ് 125 എന്നിവയാണ് 125 മാസ്‌ട്രോയുടെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios