Asianet News MalayalamAsianet News Malayalam

ഹീറോയുടെ ആ 'പഞ്ചപാണ്ഡവര്‍' കേരളത്തിലെത്തി

മൂന്നു പുതിയ പ്രീമിയം മോട്ടോര്‍ സൈക്കിളുകളും രണ്ട് പുതിയ സ്‍കൂട്ടറുകളും കേരള വിപണിയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍

New Hero Vehicles Arrived Kerala Market
Author
Kochi, First Published May 25, 2019, 11:36 AM IST

കൊച്ചി: മൂന്നു പുതിയ പ്രീമിയം മോട്ടോര്‍ സൈക്കിളുകളും രണ്ട് പുതിയ സ്‍കൂട്ടറുകളും കേരള വിപണിയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍. ഇന്ത്യയിലെ ആദ്യത്തെ 200 സിസി അഡ്വെഞ്ചര്‍ മോട്ടോര്‍ സൈക്കിളായ എക്സ് പള്‍സ് 200, മോഡേണ്‍ ടൂറര്‍ എക്സ് പള്‍സ് 200 ടി, എക്സ്ട്രീം 200 എസ് എന്നിവയടക്കം മൂന്ന് പുതിയ മോട്ടോര്‍ സൈക്കിളുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.  

കൂടാതെ മൂന്ന് പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ക്ക് പുറമേ, ഫ്യുവല്‍ ഇന്‍ജംക്ഷന്‍ (എഫ്ഐ) സാങ്കേതികവിദ്യയോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ സ്കൂട്ടറായ മാസ്ട്രോ എഡ്ജ് 125, പ്ലഷര്‍ + 110 എന്നീ രണ്ട് പുതിയ സ്കൂട്ടറുകളും കേരള വിപണിയില്‍ എത്തിച്ചതായി  കമ്പനി  വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

എക്സ് പള്‍സ് 200 കാര്‍ബ് വേരിയന്‍റിന് 98000 രൂപയും (കൊച്ചി എക്സ്-ഷോറൂം) എഫ്ഐ വേരിയന്‍റിന് 106100 രൂപ (കൊച്ചി എക്സ്-ഷോറൂം)യുമാണ് വില. റെട്രോ ഫ്ളേവറോടു കൂടിയ ഇന്ത്യയിലെ ഏക 200 സിസി മോഡേണ്‍ ടൂററായ എക്സ് പള്‍സ് 200 ടി 95000 രൂപയ്ക്കും എക്സ്ട്രീം 200 എസ് 99900 രൂപയ്ക്കും ലഭ്യമാകും. 

മാസ്ട്രോ എഡ്‍ജ് 125 എഫ്ഐ 68200 രൂപയ്ക്കും ഐ3എസ് (കാര്‍ബ്) വേരിയന്‍റുകള്‍ 63200 രൂപയ്ക്കും (ഡ്രം), 65000 രൂപയ്ക്കും (ഡിസ്ക്) ലഭ്യമാകും. കരുത്തുറ്റതും സ്റ്റൈലിഷുമായ രീതിയില്‍ പ്ലഷര്‍ +110 എന്ന പേരില്‍ 110 സിസി സെഗ്മെന്‍റില്‍ പ്രവേശിച്ചിരിക്കുന്ന പ്ലഷര്‍ ബ്രാന്‍ഡ് 52900 രൂപയ്ക്ക് ലഭ്യമാകും. (വിലകളെല്ലാല്ലാം കൊച്ചി എക്സ്-ഷോറൂം) 

പുതിയ ഉത്പന്നങ്ങളുടെ ബുക്കിംഗും കമ്പനി ആരംഭിച്ചുകഴിഞ്ഞു. (പ്ലഷര്‍+ ഒഴികെ). 10,000 രൂപ കുറഞ്ഞ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ ബുക്ക് ചെയ്യാമെന്നും ഹീറോ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios