ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, നടന്നുകൊണ്ടിരിക്കുന്ന ബാങ്കോക്ക് ഇന്റർനാഷണൽ മോട്ടോർ ഷോയിൽ (2022 Bangkok Motor Show) ഹോണ്ട പുതിയ സിറ്റി ഹൈബ്രിഡ് സെഡാൻ പ്രദർശിപ്പിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2022 പകുതിയോടെ ജാപ്പനീസ് (Japanese) വാഹന ബ്രാന്‍ഡായ ഹോണ്ട (Honda0 പുതിയ സിറ്റി ഹൈബ്രിഡ് (Honda City Hybrid) ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, നടന്നുകൊണ്ടിരിക്കുന്ന ബാങ്കോക്ക് ഇന്റർനാഷണൽ മോട്ടോർ ഷോയിൽ (2022 Bangkok Motor Show) ഹോണ്ട പുതിയ സിറ്റി ഹൈബ്രിഡ് സെഡാൻ പ്രദർശിപ്പിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ ഹോണ്ട സിറ്റി ഹൈബ്രിഡ് RS ബാഡ്‌ജിംഗോടെയാണ് വരുന്നത്. ഫ്രണ്ട് ഗ്രില്ലിലും ടെയിൽഗേറ്റിലും ആർഎസ് ബാഡ്‍ജിംഗ് കാണാം. പുതിയ സിറ്റി ഹൈബ്രിഡ് 2021 ഉത്സവ സീസണിൽ അവതരിപ്പിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്; എന്നിരുന്നാലും, കൊവിഡ് 19 മാഹാമാരി കാരണം ലോഞ്ച് വൈകി.
ഹോണ്ട സിറ്റി e:HEV എന്ന് ക്രിസ്‌റ്റേറ്റ് ചെയ്‌തിരിക്കുന്ന പുതിയ ഹോണ്ട സിറ്റി ഹൈബ്രിഡ് ബ്രാൻഡിന്റെ ശക്തമായ ഹൈബ്രിഡ് സിസ്റ്റമായ i-MMD (ഇന്റലിജന്റ് മൾട്ടി-മോഡ് ഡ്രൈവ്) eHEV ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിച്ചാണ് വരുന്നത്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ലിഥിയം അയൺ ബാറ്ററിയും ഇതിലുണ്ട്. പെട്രോൾ എഞ്ചിൻ 98 പിഎസ്, 127 എൻഎം എന്നിവ ഉല്‍പ്പാദിപ്പിക്കും. അതേസമയം പവറും ടോർക്കും യഥാക്രമം 109 പിഎസിലും 253 എൻഎമ്മിലും സംയോജിപ്പിക്കുന്നു. സിറ്റി ഹൈബ്രിഡിന് കുറഞ്ഞ വേഗതയിൽ പൂർണ്ണമായും ഇലക്ട്രിക് മോഡിൽ പ്രവർത്തിക്കാൻ കഴിയും. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
ഇലക്ട്രിക് ജനറേറ്ററും ഇലക്ട്രിക് മോട്ടോറും ഒരുമിച്ച് ചേർത്ത് എഞ്ചിനില്‍ ഘടിപ്പിച്ചിരിക്കുന്നു. ബൂട്ടിലെ ലിഥിയം അയൺ ബാറ്ററിയിലേക്ക് വൈദ്യുതി അയയ്ക്കുന്നത് ഈ ഇലക്ട്രിക് ജനറേറ്ററും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണ്. ഇത് സാധാരണ മോഡലിനേക്കാൾ 110 കിലോഗ്രാം ഭാരം കൂടുതലാണ്. അതേസമയം ബൂട്ട് സ്പേസ് 90-ലിറ്റർ കുറഞ്ഞ് 410-ലീറ്ററായി. പിന്നിൽ ഡിസ്‌ക് ബ്രേക്കുകളും ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കുകളും ഇതിലുണ്ട്.
2022 ഹോണ്ട സിറ്റി ഹൈബ്രിഡ് മൂന്ന് ഡ്രൈവ് മോഡുകൾ വാഗ്‍ദാനം ചെയ്യുന്നു. പ്യുവർ ഇവി, ഹൈബ്രിഡ്, പെട്രോൾ എന്നിവയാണവ. ഇലക്ട്രിക് കാറുകളിൽ സാധാരണമായ റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും സെഡാനിൽ ഉണ്ട്. തായ്-സ്പെക്ക് മോഡൽ 27.78kmpl മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യ-സ്പെക്ക് മോഡലും 27kmpl മൈലേജിനടുത്ത് നല്‍കും എന്ന് പ്രതീക്ഷിക്കുന്നു; എന്നിരുന്നാലും, യഥാർത്ഥ ലോക മൈലേജ് 20kmpl ആയിരിക്കും.
പുതിയ ഹോണ്ട സിറ്റി e:HEV RS സാധാരണ മോഡലിന് സമാനമാണ്. എങ്കിലും, ഇതിന് സ്പോർട്ടി ഡിസൈൻ ഘടകങ്ങളും ബ്ലാക്ക്ഡ്-ഔട്ട് ക്യാബിനും ലഭിക്കുന്നു. മികച്ച സുരക്ഷാ ഫീച്ചറുകളുള്ള ഹോണ്ട സെൻസിംഗ് സാങ്കേതികവിദ്യയും സെഡാന്റെ സവിശേഷതയാണ്. ലോ-സ്പീഡ് ഫോളോവോടുകൂടിയ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, കൊളിഷൻ ബ്രേക്കിംഗ് സിസ്റ്റം എന്നിവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.
പുതിയ ഹോണ്ട സിറ്റി ഹൈബ്രിഡ് 2022-ന്റെ രണ്ടാം പാദത്തിൽ, അതായത്, ഏകദേശം മെയ്-ജൂൺ മാസങ്ങളിൽ എത്താൻ സാധ്യതയുണ്ട്. 11.23 ലക്ഷം മുതൽ 15.18 ലക്ഷം രൂപ വരെ വിലയുള്ള നിലവിലെ ഹോണ്ട സിറ്റിക്ക് മുകളിലായിരിക്കും ഇത് സ്ഥാനം പിടിക്കുക. പുതിയ സിറ്റി ഹൈബ്രിഡിന് ഏകദേശം 17 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
