Asianet News MalayalamAsianet News Malayalam

വരുന്നൂ പുത്തൻ ഹ്യുണ്ടായി ക്രെറ്റ

ഇതുകൂടാതെ, കമ്പനിക്ക് 2024 മധ്യത്തോടെ അതിന്റെ നിരയിൽ ഹ്യുണ്ടായ് ക്രെറ്റ എൻ ലൈൻ അവതരിപ്പിക്കാനും കഴിയും, ഇത് i20 N ലൈനിനും വെന്യു എൻ ലൈനിനും ശേഷം രാജ്യത്ത് ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന മൂന്നാമത്തെ N ലൈൻ സീരീസ് ആണ്

New Hyundai Creta Launch Follow Up
Author
First Published Dec 21, 2023, 5:38 PM IST

രാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 2024 ജനുവരി 16-ന് ഇന്ത്യയിൽ വിപണിയിലെത്തും. ഈ പുതുക്കിയ മോഡൽ ഹ്യുണ്ടായിയുടെ ഒരു പ്രധാന ഉൽപ്പന്ന ലോഞ്ചാണ്. അതിൽ പുതിയ അൽകാസറും ട്യൂസണും ഉൾപ്പെടുന്നു. ഇതുകൂടാതെ, കമ്പനിക്ക് 2024 മധ്യത്തോടെ അതിന്റെ നിരയിൽ ഹ്യുണ്ടായ് ക്രെറ്റ എൻ ലൈൻ അവതരിപ്പിക്കാനും കഴിയും, ഇത് i20 N ലൈനിനും വെന്യു എൻ ലൈനിനും ശേഷം രാജ്യത്ത് ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന മൂന്നാമത്തെ N ലൈൻ സീരീസ് ആണ്.

ഹ്യൂണ്ടായി ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച പുതിയ 1.5 എൽ ടർബോ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായ് ക്രെറ്റ എൻ ലൈനിൽ കരുത്ത് പകരുന്നത്. മുൻ മോഡലിൽ നിർത്തലാക്കിയ 1.4 എൽ ടർബോ പെട്രോൾ എഞ്ചിന് പകരമായി ഈ ടർബോ യൂണിറ്റ്, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത ക്രെറ്റയിലും ലഭ്യമാകും. നിലവിലുള്ള 115 ബിഎച്ച്പി, 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ നിലനിർത്തും. പുതിയ 1.5 എൽ ടർബോ പെട്രോൾ യൂണിറ്റ് 160 ബിഎച്ച്പി പവറും 253 എൻഎം ടോർക്കും സൃഷ്ടിക്കുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ക്രെറ്റയെ അടിസ്ഥാനമാക്കി, ഹ്യുണ്ടായ് ക്രെറ്റ എൻ ലൈനിന് പ്രത്യേക 'എൻ ലൈൻ' സ്റ്റൈലിംഗ് ട്വീക്കുകൾ ലഭിക്കും. ഗ്ലോസ് ബ്ലാക്ക്, ഫോക്‌സ് ബ്രഷ്ഡ് അലുമിനിയം ഘടകങ്ങളും ചുവപ്പ് ആക്‌സന്റുകളുമുള്ള പുതുക്കിയ ഫ്രണ്ട് ഗ്രിൽ, ബമ്പർ, ഫ്രണ്ട് ചിൻ എന്നിവയുമായാണ് എൻ ലൈൻ വരുന്നത്. സൈഡ് സ്കർട്ടുകളിലും അലോയ് വീലുകളിലും സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമാക്കാൻ ചെറിയ ചില മാറ്റങ്ങൾ വരുത്താം. സൈഡ് പ്രൊഫൈലിലെ എൻ ലൈൻ ബാഡ്ജ്, പ്രത്യേകം രൂപകൽപ്പന ചെയ്ത പിൻ ബമ്പർ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സെറ്റപ്പ് എന്നിവ ഇതിന് വ്യത്യസ്തമായ രൂപം നൽകും.

ടോൾ പ്ലാസകൾ ഇനിയില്ല, സഞ്ചരിച്ച ദൂരത്തിന് മാത്രം പണം! റോഡുകളിൽ ജിപിഎസ് മാജിക്കുമായി ഗഡ്‍കരി!

മറ്റ് എൻ ലൈൻ മോഡലുകളെപ്പോലെ, ക്രെറ്റ എൻ ലൈനും ഒരു കറുത്ത തീം സ്വീകരിച്ചേക്കാം, എൻ ലൈൻ-നിർദ്ദിഷ്ട ഗിയർ ലിവറും ചുവന്ന സ്റ്റിച്ചിംഗോടുകൂടിയ ലെതർ സ്റ്റിയറിംഗ് വീൽ കവറും. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പുതിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.1 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒരു ഓട്ടോമാറ്റിക് എസി യൂണിറ്റ്, ഡ്രൈവ് മോഡ് എന്നിവയുൾപ്പെടെ അതിന്റെ പല സവിശേഷതകളും അപ്‌ഡേറ്റ് ചെയ്ത ക്രെറ്റയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫീച്ചറുകളിൽ പനോരമിക് സൺറൂഫ്, ഓൺ-സൈറ്റ് കീ ഉപയോഗിച്ച് പുഷ്-ബട്ടൺ സ്റ്റാർട്ട് എന്നിവ ഉൾപ്പെടുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios