രാജ്യത്തെ എംപിവി ശ്രേണിയിലേക്ക് പുതിയൊരു വാഹനത്തെ അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 2021 -ഓടെ വാഹനം വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2012 ഓട്ടോഎക്സ്പോയില്‍ ഈ ശ്രേണിയിലേക്ക് ഹെക്സ സ്പെയ്സ് എന്നൊരു കണ്‍സെപ്റ്റിനെ കമ്പനി അവതരിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഈ ശ്രേണിയില്‍ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് ഹ്യുണ്ടായി തീരുമാനം മാറ്റിയിരിക്കുന്നത്. 

കമ്പനി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച വെന്യുവിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും പുതിയ വാഹനത്തെയും കമ്പനി നിരത്തിലെത്തിക്കുക. സീറ്റുകളുടെ എണ്ണത്തിലും വ്യക്തമായ വിവരം കമ്പനി പങ്കുവെച്ചിട്ടില്ല. സിക്സ് സീറ്റര്‍, സെവന്‍ സീറ്റര്‍ ഘടനയില്‍ വാഹനം വിപണിയില്‍ എത്തിയേക്കാം.

വിപണിയില്‍ എത്തിയാല്‍ ടോയോട്ട ഇന്നോവയും, കിയ കാര്‍ണിവല്‍ എംപിവിയും ആകും വാഹനത്തിന്റെ മുഖ്യഎതികരാളികള്‍. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന എംപിവി മോഡലായ മാരുതി സുസുക്കി എര്‍ട്ടിഗക്കും വാഹനം ഒരു വെല്ലുവിളി ഉയർത്തും. വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താണ് ഹ്യൂണ്ടായ് തയ്യാറായിട്ടില്ല.