ഐക്കണിക്ക് അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളുടെ ഏറ്റവും ചെറിയ എസ്‌യുവിയും സ്റ്റെല്ലാന്‍റിസിന്റെ എസ്‌ടിഎൽഎ ചെറുകിട ആർക്കിടെക്‌ചറിന് അടിവരയിടുന്ന ആദ്യത്തെ മോഡലുമാണ് ഇത്. 

പുതിയ ജീപ്പ് അവഞ്ചർ അടുത്തിടെ ലോക അരങ്ങേറ്റം നടത്തിയിരുന്നു. ഐക്കണിക്ക് അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളുടെ ഏറ്റവും ചെറിയ എസ്‌യുവിയും സ്റ്റെല്ലാന്‍റിസിന്റെ എസ്‌ടിഎൽഎ ചെറുകിട ആർക്കിടെക്‌ചറിന് അടിവരയിടുന്ന ആദ്യത്തെ മോഡലുമാണ് ഇത്. യൂറോപ്യൻ വിപണിയിലാണ് അവഞ്ചർ ആദ്യം ലോഞ്ച് ചെയ്യുന്നത്. ഇവിടെ വാഹനത്തിന്‍റെ ബുക്കിംഗും ഇതിനകം ആരംഭിച്ചിട്ടുണ്ട്. 2023 ന്റെ ആദ്യ പകുതിയിൽ ഇതിന്റെ ഡെലിവറികൾ ആരംഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഇത് ഇന്ത്യയിൽ വരുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ, ജീപ്പ് ഇന്ത്യ 2022 നവംബർ 11 ന് പുതിയ ഗ്രാൻഡ് ചെറോക്കി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

100 ബിഎച്ച്‌പി പരമാവധി കരുത്ത് നൽകുന്ന 1.2 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് ജീപ്പ് അവഞ്ചറിൽ ഉപയോഗിക്കുക. സിട്രോൺ സി3യിലെ അതേ മോട്ടോർ തന്നെയാണ് ഇത്. എന്നാൽ 110 ബിഎച്ച്പി വാഗ്ദാനം ചെയ്യുന്നു. ട്രാൻസ്‍മിഷൻ ചുമതലകൾ നിർവഹിക്കുന്നതിന് എസ്‌യുവി മാനുവൽ ഗിയർബോക്‌സ് ഉപയോഗിക്കും. എഞ്ചിൻ കൂടാതെ, പുതിയ ജീപ്പ് ചെറു എസ്‌യുവി മോഡുലാർ സിഎംപി പ്ലാറ്റ്‌ഫോം C3-യുമായി പങ്കിടും.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

അവഞ്ചർ പെട്രോൾ/ഡീസൽ എഞ്ചിനിലും ലഭ്യമാക്കും. കൂടാതെ ജീപ്പിന്റെ സെലക്-ടെറൈൻ ഓഫ്-റോഡ് മോഡുകളായ നോർമൽ, ഇക്കോ, സ്‌പോർട്, സ്‌നോ, മഡ് എന്നിവയുമായി വരും. ഇതിന്റെ വൈദ്യുത പതിപ്പ് 400 കിലോമീറ്റർ റേഞ്ചും ഇലക്ട്രിക് മോട്ടോറുകളിൽ നിന്ന് 260 എൻഎം ഉപയോഗിച്ച് 156 ബിഎച്ച്പി കരുത്തും നൽകും. സ്റ്റെല്ലാന്റിസ് നിർമ്മിച്ച 54kWh ബാറ്ററി പായ്ക്കാണ് എസ്‌യുവിക്കുള്ളത്.

മുൻവശത്ത്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോണറ്റ് ലൈനിന് തൊട്ടുതാഴെയുള്ള LED DRL-കൾ എന്നിവയാൽ പരിചിതമായ സെവൻ സ്ലോട്ട് ഗ്രില്ലാണ് ജീപ്പ് അവഞ്ചറിന്റെ സവിശേഷത. 18 ഇഞ്ച് അലോയ് വീലുകൾ, ബോൾഡ് ഷോൾഡർ ക്രീസുകൾ, ബ്ലാക്ക് ബോഡി ക്ലാഡിംഗ്, എക്സ് ആകൃതിയിലുള്ള എൽഇഡി ലൈറ്റുകളുള്ള ചതുരാകൃതിയിലുള്ള ടെയിൽലാമ്പുകൾ എന്നിവ ഇതിന്റെ മറ്റ് ചില ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. എസ്‌യുവിയുടെ മൊത്തത്തിലുള്ള നീളം 4.1 മീറ്ററാണ്. അതിനാൽ ഇത് ഹ്യൂണ്ടായ് ക്രെറ്റയേക്കാൾ ചെറുതാണ്.

വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉള്ള ക്യാബിനിനുള്ളിൽ അവഞ്ചറിന് മിനിമലിസ്റ്റ് തീം ഉണ്ട്. ഡാഷ്‌ബോർഡ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ലെതറെറ്റ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുമായി സമന്വയിപ്പിച്ച ചതുരാകൃതിയിലുള്ള എസി വെന്റുകൾ എസ്‌യുവിയിലുണ്ട്. മുൻ കൂട്ടിയിടി മുന്നറിയിപ്പ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് ശേഷി ഇതിന്റെ സുരക്ഷാ കിറ്റിൽ ഉൾപ്പെടുന്നു.