Asianet News MalayalamAsianet News Malayalam

ഇറങ്ങി വെറും മൂന്നാഴ്‍ച, സ്റ്റാറായി ബൊലേറോ നിയോ

5,500 ബുക്കിംഗുകൾക്കൊപ്പം 30,000ത്തില്‍ അധികം എൻക്വയറികളും നിയോ പതിപ്പിന് ലഭിച്ചതായും മഹീന്ദ്ര അവകാശപ്പെടുന്നു. 
 

New Mahindra Bolero Neo SUV receives more than 5,500 bookings within three week
Author
Mumbai, First Published Aug 8, 2021, 4:29 PM IST
  • Facebook
  • Twitter
  • Whatsapp

2021 ജൂലൈ രണ്ടാം വാരമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ 'ബൊലേറോ നിയോ' പുറത്തിറക്കിയത്.  8.48 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ എത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പുറത്തിറങ്ങി മൂന്ന് ആഴ്‍ചകൾക്കകം പുത്തന്‍ ബൊലേറോയെ തേടി 5,500-ൽ അധികം ബുക്കിംഗുകളാണ് എത്തിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  5,500 ബുക്കിംഗുകൾക്കൊപ്പം 30,000ത്തില്‍ അധികം എൻക്വയറികളും നിയോ പതിപ്പിന് ലഭിച്ചതായും മഹീന്ദ്ര അവകാശപ്പെടുന്നു. 

പുതിയ ബൊലേറോ നിയോ ആധുനികവും ട്രെന്‍ഡിയുമായ എസ്‌യുവി തിരയുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും. നിലവിലെ ബൊലേറോയുടെ വില്‍പ്പന ഇതോടൊപ്പം വിപണിയില്‍ തുടരും. ശക്തവും എവിടെയും പോകാന്‍ ശേഷിയുമുള്ള എസ്‌യുവി അന്വേഷിക്കുന്ന പുതു തലമുറ ഉപഭോക്താക്കളെ തൃപ്‍തിപ്പെടുത്തുന്നതാണ് ബൊലേറോ നിയോയെന്നും രൂപകല്‍പ്പന, പ്രകടനം, എന്‍ജിനീയറിങ് മികവ് എന്നിവ പുതിയ ബൊലേറോ നിയോയെ ഭയമില്ലാത്ത യുവ ഇന്ത്യയ്ക്ക് ആധുനികവും ഒഴിവാക്കാനാകാത്തത്തുമായ എസ്‌യുവിയാക്കിയാക്കുന്നുവെന്നും കമ്പനി പറയുന്നു

1.5 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ, പുതുക്കിയ പുറംഭാഗം, വിശാലമായ ക്യാബിൻ, മാന്യമായ ഉപകരണ ലിസ്റ്റ് എന്നിവയെല്ലാമാണ് ബൊലേറോ നിയോയില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.  ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള സ്ക്വയർ ഹെഡ്‌ലാമ്പുകൾ, സൈഡ് ബോഡിയിൽ ബ്ലാക്ക് ക്ലാഡിംഗ്, ടെയിൽ ഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ എന്നിവ X-ആകൃതിയിലുള്ള ബോഡി-കളർ കവറിനൊപ്പം നിയോയ്ക്ക് സിഗ്നേച്ചർ ലുക്കാണ് നൽകുന്നത്. ബൊലേറോ നിയോയുടെ ക്യാബിന് 5+2 സീറ്റിംഗ് ലേഔട്ട്, ബ്ലാക്ക് ആൻഡ് ബീജ് നിറം, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആർവിഎം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് ആങ്കറേജുകൾ, ബ്ലൂ സെൻസ് കാർ ടെക് എന്നിവയാണ് മഹീന്ദ്ര അണിയിച്ചൊരുക്കിയിരിക്കുന്നത്.

പുതിയ ബൊലേറോ നിയോ ഏഴു സീറ്റ് മോഡലാണ്. നിലവിൽ  മൂന്നു വേരിയന്റുകളില്‍ (എന്‍4-ബേസ്, എന്‍8-മിഡ്, എന്‍-10 ടോപ്പ്) ലഭ്യമാണ്. റോക്കി ബീജ്, മജസ്റ്റിക്ക് സില്‍വര്‍, ഹൈവേ റെഡ്, പേള്‍ വൈറ്റ്, ഡയമണ്ട് വൈറ്റ്, നാപോളി ബ്ലാക്ക്, റോയല്‍ ഗോള്‍ഡ് എന്നിങ്ങനെ ഏഴു നിറങ്ങളില്‍ നിന്നും തെരഞ്ഞെടുക്കാം. 8.48 ലക്ഷം രൂപ മുതൽ 11.00 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios