യൂട്യൂബ്​ ചാനലിന്‍റെ ഷൂട്ടിംഗിനിടെ ഡ്രിഫ്​റ്റ്​ ചെയ്​ത പുത്തന്‍ മഹീന്ദ്ര ഥാറാണ്​ മറിഞ്ഞത്​. മറിഞ്ഞുകിടക്കുന്ന വാഹനത്തിൽ നിന്നുള്ള വ്ളോഗറുടെ സംസാരവും വീഡിയോ കണ്ട ചിലരുടെ പ്രതികരണങ്ങളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

വ്ളോഗ്​ ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ടുമറിഞ്ഞ മഹീന്ദ്രയുടെ പുത്തന്‍ ഥാറും എന്നിട്ടും പതറാത്ത ഒരു വ്ളോഗറും രസികരായ ഒരു കൂട്ടം കാണികളുമാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യല്‍ മീഡിയയിലെയും വാഹനലോകത്തെയും താരങ്ങള്‍. 

യൂട്യൂബ്​ ചാനലിന്‍റെ ഷൂട്ടിംഗിനിടെ ഡ്രിഫ്​റ്റ്​ ചെയ്​ത പുത്തന്‍ മഹീന്ദ്ര ഥാറാണ്​ മറിഞ്ഞത്​. മറിഞ്ഞുകിടക്കുന്ന വാഹനത്തിൽ നിന്നുള്ള വ്ളോഗറുടെ സംസാരവും വീഡിയോ കണ്ട ചിലരുടെ പ്രതികരണങ്ങളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

പാലക്കാടാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര ഡീലർഷിപ്പിൽനിന്ന്​ ഡെലിവറി എടുത്ത വാഹനവുമായാണ് യുവാക്കള്‍ വീഡിയോ ഷൂട്ടിംഗിന് പോയത്. ഇസുസു പിക്കപ്പും ഒപ്പം ഉണ്ടായിരുന്നു. കാവ എന്ന സ്ഥലത്തേക്ക് ഡ്രോണുകൾ ഉൾപ്പടെയുള്ള സന്നാഹങ്ങളുമായിട്ടായിരുന്നു വീഡിയോ ചിത്രീകരണത്തിനായിട്ടുള്ള യാത്ര. ഥാറി​ന്‍റെ യഥാർഥ ടയറുകൾ ഊരിമാറ്റി ഇറക്കുമതി ചെയ്യുന്ന ടയറുകളും ഇട്ട് വാഹനത്തിലെ ഇലക്​ട്രോണിക്​ ഘടകങ്ങളൊക്കെ പ്രവർത്തനരഹിതമാക്കിയ ശേഷമായിരുന്നു അഭ്യാസം

തുറന്ന മൈതാനത്തിലൂടെ വാഹനം തലങ്ങും വിലങ്ങും ഓടിച്ച്​ വീഡിയോ ഷൂട്ട്​ ചെയ്യുന്നതിനിടെയായിരുന്നു അപകടം. പലതവണ നടത്തിയ ഡ്രിഫ്​റ്റിങ്ങിനൊടുവിൽ വാഹനം നിയന്ത്രണം നഷ്‍ടപ്പെട്ട് മറിയുകയുമായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാത്ത വ്ളോഗര്‍ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. ഇയാളും പരിക്കില്ലാതെ രക്ഷപ്പെട്ടു. വേഗത കുറവായതിനാൽ വാഹനം റോൾ ഓവർ ചെയ്യാതിരുന്നതിനാലാണ്​ അപകട തീവ്രത കുറഞ്ഞത്​. തുടര്‍ന്ന് ഒപ്പമുള്ളവര്‍ ചേര്‍ന്ന് ഇരുവരെയും പുറത്തിറക്കി. ഒടുവില്‍ പിക്കപ്പ് ഉപയോഗിച്ച് കെട്ടിവലിച്ചാണ് മറിഞ്ഞുകിടന്ന വാഹനം നിവര്‍ത്തയത്. 

അതേസമയം മറിഞ്ഞുകിടന്ന വാഹനത്തിൽ കിടന്നുകൊണ്ട്​ വ്ളോഗർ നടത്തിയ സംഭാഷണങ്ങളാണ് യൂട്യൂബ് വീഡിയോയുടെ കമൻറ്​ ബോക്​സിൽ ചിരി പടർത്തിയത്. 'പുതിയ വണ്ടി നമ്മൾ മറിച്ചിട്ടു ഗയ്‌സ്' എന്നായിരുന്നു വ്ളോഗറുടെ ആദ്യ വാക്കുകള്‍. ഈ വീഡിയോയുടെ അടിയില്‍ നിരവധി രസികന്‍ കമന്‍റുകളാണ് വരുന്നത്.

"പുതിയ വണ്ടി നമ്മൾ മറിച്ചിട്ടു ഗയ്‌സ്"എത്ര നിഷ്കളങ്കമായ വാക്കുകൾ ഒരാള്‍ കുറിക്കുന്നു. 'ഇന്ത്യയിൽ ആദ്യമായി ആയിരിക്കും ഡെലിവറി കഴിഞ്ഞ് നിമിഷങ്ങൾക്ക് ഉള്ളിൽ വണ്ടി മറിച്ച് അഡ്വഞ്ചർ ആക്കിയത്'-മറ്റൊരാൾ കമൻറിൽ എഴുതി. "കൊള്ളാം പൊളി സാധനം.. ആ ഥാറിനോട് നിങ്ങൾ ഇത്രയും ക്രൂരത പാടില്ല.." വേറെ ഒരാളുടെ വാക്കുകള്‍. 

'മറിഞ്ഞുകിടക്കുന്ന വണ്ടിയിൽനിന്നും വ്ലോഗ് ചെയ്യാൻ കാണിച്ച ആ മനസ്സുണ്ടല്ലോ..അത്‌ നമ്മൾ കാണാതെ പോകെരുത് ഗയ്സ്'-വേറൊരാളുടെ അഭിനന്ദനം. 'ഗയ്​സ്​ നമ്മടെ വണ്ടി മറിഞ്ഞിരിക്കുകയാണ് ഗയ്​സ്​...ലെ താർ : മറഞ്ഞതല്ല ഗയ്​സ്​ ഇവന്മാർടെ ഉപദ്രവം കാരണം ഇത്തിരി റെസ്റ്റ് എടുക്കാൻ വേണ്ടി കിടന്നതാണ്'-മറ്റൊരു രസികന്‍റെ കമൻറ്. മറച്ചിട്ട് കാണിച്ചു തന്നതിൽ ഒരുപാട് നന്ദിയുണ്ട് ബ്രോ എന്നും ചിലര്‍ കമന്‍റ് ബോക്സില്‍ കുറിക്കുന്നു. 

YouTube video player