Asianet News MalayalamAsianet News Malayalam

ഉറങ്ങിയ ഡ്രൈവറെ വിളിച്ചുണര്‍ത്തും, XUV 700 എത്തുക ഈ സംവിധാനത്തോടെ


സ്റ്റിയറിംഗ് വീല്‍ ചലനത്തിലെ ക്രമക്കേടും കാറിന്റെ ഡ്രൈവിംഗ് രീതിയും അനുസരിച്ചാണ് ഈ സുരക്ഷാ സംവിധാനം പ്രവര്‍ത്തിക്കുക. ഡ്രൈവര്‍ക്ക് ഒരു ഇടവേളയെടുത്ത് കാര്‍ നിര്‍ത്താനുള്ള മുന്നറിയിപ്പ് ശബ്ദവും പ്ലേ ചെയ്യും.

New Mahindra XUV700 teaser reveals driver drowsiness detection feature
Author
Mumbai, First Published Jul 24, 2021, 4:01 PM IST

മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ എക്‌സ്‌യുവി 700നെ  ഈ ഓഗസ്റ്റ് 15-ന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ കൂടുതല്‍ ഫീച്ചര്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ ‘ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റക്ഷന്‍’ വഴി കണ്ടെത്തുകയും ഓട്ടോമാറ്റിക്കായി ഡ്രൈവര്‍ക്ക് അലേര്‍ട്ട് നല്‍കുന്നതുമായ സംവിധാനം ഉള്‍പ്പെടെയുള്ള ഫീച്ചഫുകളുമായിട്ടാണ് വാഹനത്തിന്‍റെ വരവെന്നാണ് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സ്റ്റിയറിംഗ് വീല്‍ ചലനത്തിലെ ക്രമക്കേടും കാറിന്റെ ഡ്രൈവിംഗ് രീതിയും അനുസരിച്ചാണ് ഈ സുരക്ഷാ സംവിധാനം പ്രവര്‍ത്തിക്കുക. ഡ്രൈവര്‍ക്ക് ഒരു ഇടവേളയെടുത്ത് കാര്‍ നിര്‍ത്താനുള്ള മുന്നറിയിപ്പ് ശബ്ദവും പ്ലേ ചെയ്യും.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (എഡിഎഎസ്) എക്സ് യു വി 700ല്‍ അവതരിപ്പിക്കുന്നുണ്ട്. ഡ്രൗസിനെസ് ഡിറ്റക്ഷന്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ്-സ്പോട്ട് ഡിറ്റക്ഷന്‍ എന്നിവയും സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു. 360 ഡിഗ്രി കാമറ, ടച്ച്‌സ്‌ക്രീന്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കായി ട്വിന്‍ ഡിസ്‌പ്ലേ സജ്ജീകരണം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും മഹീന്ദ്ര എക്സ് യു വി 700 എസ്യുവിയുടെ സവിശേഷതയാണ്.

സ്‍മാര്‍ട്ട് ഡോറുകളുമായായിരിക്കും വിപണിയില്‍ അവതിരിപ്പിക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഓട്ടോ ബുസ്റ്റര്‍ ഹെഡ്‌ ലാമ്പ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ നൽകിയേക്കും. ആദ്യമായാണ് XUV700 ഉള്‍പ്പെടെയുന്ന എസ്.യു.വി. ശ്രേണിയില്‍ സ്‍മാര്‍ട്ട് ഡോറുകള്‍ നല്‍കുന്നതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. സ്‍മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലിന്റെ സഹായത്തോടെ വാഹനം അണ്‍ലോക്ക് ചെയ്യുമ്പോഴോ ഡോറില്‍ നല്‍കിയിട്ടുള്ള സെന്‍സറുകളില്‍ സ്പര്‍ശിക്കുമ്പോഴോ ഡോര്‍ ഹാന്‍ഡില്‍ മുകളിലേക്ക് ഉയര്‍ന്ന് വരുന്നത് കാണാം. അതുപോലെ തന്നെ, വാഹനം ലോക്ക് ചെയ്‍താല്‍, അല്ലെങ്കില്‍ ഡോര്‍ അടച്ചാല്‍ ഈ ഹാന്‍ഡില്‍ പൂര്‍വ്വ സ്ഥിതിയില്‍ ആകും.

ഈ ഏപ്രലില്‍ മഹീന്ദ്ര എക്‌സ്‌യുവി 700 എസ്‌യുവി കമ്പനിയുടെ ഇന്ത്യാ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്‍തതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.  വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് നിലവില്‍ ഡബ്ല്യു601 എന്ന് കോഡ്‌നാമം നല്‍കിയിരിക്കുന്ന പ്രോജക്റ്റ്. ലോകോത്തര നിലവാരമുള്ള വാഹനമായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മഹീന്ദ്രയുടെ പുതിയ ഗ്ലോബൽ എസ്‍യുവി പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 നിർമിക്കുക.  പനോരമിക് സൺറൂഫ്, വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുമുണ്ടാകും. 

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര എക്‌സ്‌യുവി 700 അവതരിപ്പിച്ചേക്കും. ഥാറിൽ ഉപയോഗിക്കുന്ന 2.2 ലീറ്റർ ഡീസൽ, 2 ലീറ്റർ ടർബൊ പെട്രോൾ എന്നീ എൻജിനുകളുടെ കരുത്തു കൂടിയ വകഭേദമായിരിക്കും വാഹനത്തിൽ ഉണ്ടാകുക. ഡീസൽ, പെട്രോൾ എൻജിനുകളും ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനും ഉണ്ടാകും. 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂനിറ്റ് 150 ബി എച്ച് പി കരുത്തില്‍ 320 എന്‍ എം ടോര്‍ക്കും 2.2 ലിറ്റര്‍ ഡീസല്‍ 130 ബി എച്ച് പി പവറും 300 എന്‍എം ടോര്‍ക്കും നല്‍കുന്നതായിരിക്കും. ആറ് സ്‍പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എന്നിവയുണ്ടായിരിക്കും. ഏറ്റവും ഉയർന്ന മോഡലുകൾക്ക് ഓൾ വീൽ ഡ്രൈവും ലഭ്യമായിരിക്കും.  നിലവിലെ മഹീന്ദ്ര എക്‌സ്‌യുവി 500 വിരാജിക്കുന്ന അതേ സെഗ്‌മെന്റിലേക്ക് പുതിയ മോഡല്‍ കടന്നുവരുന്ന പിന്‍ഗാമിക്ക് 16 മുതല്‍ 22 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയാണ് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona    

Follow Us:
Download App:
  • android
  • ios