പുതിയ മാരുതി സുസുക്കി ഡിസയറിന്റെ വില ആദ്യമായി വർദ്ധിപ്പിച്ചു. LXi MT, VXi MT, ZXi+ AMT, VXi CNG, ZXi CNG വേരിയന്റുകൾക്ക് 5,000 രൂപയും VXi AMT, ZXi AMT വേരിയന്റുകൾക്ക് 10,000 രൂപയും വില കൂടി. മെച്ചപ്പെട്ട സ്റ്റൈലിംഗ്, മികച്ച സജ്ജീകരണങ്ങൾ, 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് എന്നിവയാണ് പുതിയ ഡിസയറിന്റെ സവിശേഷതകൾ.
മൂന്ന് മാസം മുമ്പാണ് നാലാം തലമുറ മാരുതി സുസുക്കി ഡിസയർ വിൽപ്പനയ്ക്ക് എത്തിയത്. ഈ കാലയളവിൽ ആകെ 43,735 യൂണിറ്റ് കോംപാക്റ്റ് സെഡാനാണ് വിറ്റഴിച്ചത്. മോഡൽ നിര LXi, VXi, ZXi, ZXi+ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വരുന്നത്. തുടക്കത്തിൽ 6.79 ലക്ഷം രൂപ മുതൽ 10.14 ലക്ഷം രൂപ വരെയായിരുന്നു വാഹനത്തിന്‍റെ വില. ഇപ്പോഴിതാ 2025 ഫെബ്രുവരിയിൽ പുതിയ ഡിസയറിന്റെ വില ആദ്യമായി വർദ്ധിപ്പിച്ചിരിക്കുന്നു . LXi MT, VXi MT, ZXi+ AMT, VXi CNG, ZXi CNG വേരിയന്റുകൾക്ക് 5,000 രൂപ വില കൂടുമ്പോൾ, VXi AMT, ZXi AMT വേരിയന്റുകൾക്ക് 10,000 രൂപ വില കൂടും. വില പരിഷ്‍കരണത്തിന് ശേഷം, എൻട്രി ലെവൽ VXi മാനുവൽ വേരിയന്റിന് 6,83,999 രൂപയും, ഉയർന്ന വേരിയന്റിന് 10.19 ലക്ഷം രൂപയുമാണ് മാരുതി സുസുക്കി ഡിസയറിന്‍റെ എക്സ്-ഷോറൂം വില.
മെച്ചപ്പെട്ട സ്റ്റൈലിംഗ്, മികച്ച സജ്ജീകരണങ്ങളുള്ളതും പ്രായോഗികവുമായ ഇന്റീരിയർ, താങ്ങാനാവുന്ന വില, തീർച്ചയായും ഗ്ലോബൽ NCAP-യിലെ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പുതിയ മാരുതി ഡിസയറിനെ വേറിട്ടതാക്കുന്നു. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ Z12E പെട്രോൾ എഞ്ചിനിൽ നിന്നാണ് പുതിയ മാരുതി ഡിസയർ പവർ നേടുന്നത്, ഇത് 82hp കരുത്തും 112Nm പരമാവധി ടോർക്കും പുറപ്പെടുവിക്കുന്നു. ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സവിശേഷതയും കോംപാക്റ്റ് സെഡാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഉൾപ്പെടുന്നു. ഡിസയറിന്റെ സിഎൻജി പതിപ്പ് 69.75bhp യുടെ പീക്ക് പവറും 101.8Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു.
ഹ്യുണ്ടായി ഓറ , ഹോണ്ട അമേസ് തുടങ്ങിയ നാല് മീറ്ററിൽ താഴെയുള്ള മറ്റ് സെഡാനുകളോട് മാരുതി ഡിസയർ മത്സരിക്കുന്നു . വില വർദ്ധനവ് ഉണ്ടായിരുന്നിട്ടും, ഡിസയർ സവിശേഷതകളിലും പ്രകടനത്തിലും മത്സരാധിഷ്ഠിതമായ ഒരു നിര നിലനിർത്തുന്നു. ഡിസയർ ഇപ്പോൾ അതിന്റെ മുൻ തലമുറയെക്കാൾ കൂടുതൽ ഭംഗിയുള്ളതും ആധുനികവുമാണ്. മികച്ച സുരക്ഷാ സവിശേഷതകളും ഇതിനുണ്ട്. സമീപകാല ക്രാഷ് ടെസ്റ്റിൽ, ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ നിന്ന് ഡിസയറിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു, ഇത് ഇത്തരമൊരു റേറ്റിംഗ് നേടുന്ന ആദ്യത്തെ മാരുതി സുസുക്കി വാഹനമായി മാറുന്നു.
ഡ്യുവൽ-ടോൺ ഇന്റീരിയർ ഉള്ള ഒരു വലിയ ക്യാബിനാണ് ഡിസയറിന്റെ ഉള്ളിലെ സവിശേഷത. പുതിയ 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, ഇലക്ട്രിക് സൺറൂഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓട്ടോ എസി, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ എന്നിവയും സവിശേഷതകളാണ്. സുസുക്കി കണക്റ്റിനൊപ്പം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയവ പുതിയ ഡിസയറിൽ ഉണ്ട്.

