പുതിയ മാരുതി ഡിസയറും സിഎസ്‍ഡിയിൽ എത്തിയതായിട്ടാണ് റിപ്പോട്ടുകൾ. ഇവിടെ വാഹനത്തിന്‍റെ പ്രാരംഭ വില 5.80 ലക്ഷം രൂപ മാത്രമാണ്.
രാജ്യത്തെ സേവിക്കുന്ന സൈനികർക്ക് സിഎസ്‍ഡി കാൻ്റീനിൽ നിന്നും എല്ലാത്തരം ഉൽപ്പന്നങ്ങളും നികുതികുറച്ചു നൽകുന്നു. നാലുചക്രവാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ക്യാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിൽ അതായത് സിഎസ്‌ഡിയിൽ സൈനികരിൽ നിന്ന് 28 ശതമാനത്തിന് പകരം 14 ശതമാനം ജിഎസ്ടി മാത്രമാണ് ഈടാക്കുന്നത്. ഇവിടെ നിന്നും ഒരു കാർ വാങ്ങുന്നതിലൂടെ സൈനികർക്ക് വലിയൊരു തുക നികുതി ലാഭിക്കാം. ഇപ്പോഴിതാ പുതിയ മാരുതി ഡിസയറും സിഎസ്‍ഡിയിൽ എത്തിയതായിട്ടാണ് റിപ്പോട്ടുകൾ. ഇവിടെ വാഹനത്തിന്‍റെ പ്രാരംഭ വില 5.80 ലക്ഷം രൂപ മാത്രമാണ്.
കാൻ്റീന് സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിലെ (CSD) ഡിസയർ വിലകളെക്കുറിച്ച് അറിയുന്നതിന് മുമ്പ്, നമുക്ക് CSD-യെ കുറിച്ച് മനസ്സിലാക്കാം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഒരു സംരംഭമാണ് CSD. ഇന്ത്യയിൽ അഹമ്മദാബാദ്, ബാഗ്‌ഡോഗ്ര, ഡൽഹി, ജയ്പൂർ, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലായി 34 സിഎസ്‌ഡി ഡിപ്പോകളുണ്ട്. ഇന്ത്യൻ സായുധ സേനയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. സൈനികർക്ക് ഭക്ഷണം, മെഡിക്കൽ ഇനങ്ങൾ, വീട്ടുപകരണങ്ങൾ, മിതമായ നിരക്കിൽ കാറുകൾ തുടങ്ഹിയവ ഈ കാന്‍റിനുകൾ വഴി വിൽക്കുന്നു. സിഎസ്‌ഡിയിൽ നിന്ന് കാറുകൾ വാങ്ങാൻ അർഹതയുള്ള ഉപഭോക്താക്കളിൽ സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരും ഉൾപ്പെടുന്നു. ഇതിൽ സൈനിക ഉദ്യോഗസ്ഥരുടെ വിധവകൾ, മുൻ സൈനികർ, പ്രതിരോധ സിവിലിയൻമാർ തുടങ്ങിയവരും ഉൾപ്പെടുന്നു.
ഇനി മാരുതി ഡിസയറിൻ്റെ സിവിൽ എക്‌സ്-ഷോറൂം വിലയും സിഎസ്‌ഡി വിലയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറയുകയാണെങ്കിൽ, Lxi വേരിയൻ്റിൻ്റെ വിലയിൽ 99,000 രൂപയുടെ വ്യത്യാസമുണ്ട്. അതേസമയം, വേരിയൻ്റിനെ ആശ്രയിച്ച് അതിൻ്റെ വിലകളിൽ 1.84 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട് എന്നാണ് റിപ്പോട്ടുകൾ.
ന്യൂ ജെൻ മാരുതി ഡിസയറിൻ്റെ സവിശേഷതകൾ
അപ്‌ഡേറ്റ് ചെയ്‌ത ഡിസയർ അതിൻ്റെ അഗ്രസീവ് ഫ്രണ്ട് ബമ്പർ, തിരശ്ചീന DRL-കളുള്ള സ്റ്റൈലിഷ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഒന്നിലധികം തിരശ്ചീന സ്ലേറ്റുകളുള്ള വിശാലമായ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്‌ത ഫോഗ് ലാമ്പ് ഹൗസിംഗുകൾ എന്നിവയാൽ വേറിട്ടുനിൽക്കുന്നു. എന്നിരുന്നാലും, അതിൻ്റെ സിലൗറ്റ് മുമ്പത്തെ മോഡലിന് സമാനമാണ്. ഈ സെഡാൻ്റെ ഷോൾഡർ ലൈൻ ഇപ്പോൾ കൂടുതൽ ശ്രദ്ധേയമാണ്. ഷാർക്ക് ഫിൻ ആൻ്റിന, ബൂട്ട് ലിഡ് സ്‌പോയിലർ, ക്രോം സ്ട്രിപ്പിൽ ഘടിപ്പിച്ചിട്ടുള്ള Y- ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.
ഡിസയറിൻ്റെ അകത്തളങ്ങളിൽ ബീജ്, ബ്ലാക്ക് തീമുകളും ഡാഷ്‌ബോർഡിൽ ഫോക്‌സ് വുഡ് ആക്‌സൻ്റുകളുമുണ്ട്. അനലോഗ് ഡ്രൈവർ ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്ക് വയർലെസ് അനുയോജ്യതയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പിൻ വെൻ്റുകളോട് കൂടിയ എയർ കണ്ടീഷനിംഗ്, സിംഗിൾ-പേൻ സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കുന്നു.
സ്വിഫ്റ്റിൽ നിന്ന് എടുത്ത 1.2 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ ഡിസയറിന്. ഈ യൂണിറ്റ് പരമാവധി 80 ബിഎച്ച്പി പവറും 112 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുകയും 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കുകയും ചെയ്യുന്നു. ഇത് LXi, VXi, ZXi, ZXi പ്ലസ് വേരിയൻ്റുകളിൽ അവതരിപ്പിക്കും.
മാരുതി സുസുക്കിയുടെ പരിഷ്കരിച്ച കോംപാക്ട് സെഡാനിൽ റിയർ പാർക്കിംഗ് സെൻസർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 6 എയർബാഗുകൾ (സ്റ്റാൻഡേർഡ്), 360-ഡിഗ്രി ക്യാമറ (സെഗ്മെൻ്റിൽ ആദ്യമായി) തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ ഉണ്ട്. പുതുക്കിയ ഡിസയറിൻ്റെ എക്‌സ് ഷോറൂം വില ഏകദേശം 6.70 ലക്ഷം രൂപയായിരിക്കും. അതിൻ്റെ സെഗ്‌മെൻ്റിൽ ഇത് ഹ്യുണ്ടായ് ഓറ, ടാറ്റ ടിഗോർ, ഹോണ്ട അമേസ് എന്നിവയുമായി മത്സരിക്കും.

