Asianet News MalayalamAsianet News Malayalam

ഈ വാഹനങ്ങള്‍ക്ക് പുതിയ ടയറുകളുമായി മാക്സിസ്

മാക്സിസ് ടയേഴ്‍സ് പുതിയ ശ്രേണി ടയറുകള്‍ അവതരിപ്പിച്ചു. 

New Maxxis M922F tyres introduced in India
Author
Mumbai, First Published Nov 5, 2020, 4:28 PM IST

മാക്സിസ് ടയേഴ്‍സ് പുതിയ ശ്രേണി ടയറുകള്‍ അവതരിപ്പിച്ചു.  ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് അനുയോജ്യമാണ് പുതിയ M922F ടയറുകള്‍ എന്ന് കമ്പനി അറിയിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ട്യൂബ്‌ലെസ് ടയറുകളാണ് ആണ് ആവതരിപ്പിച്ചത്. ഇത് 12 ഇഞ്ച് റിം വലുപ്പത്തിന് മാത്രം ലഭ്യമാണ്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണി മെച്ചപ്പെടുത്തുന്നതിനാണ് M922F ടയര്‍ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ടയറുകൾ 90 / 90-12, 120 / 70-12 രണ്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ എത്തുന്നു. യഥാക്രമം 'J' (100 കിലോമീറ്റര്‍ / മണിക്കൂര്‍) / 44, 'L' (120 കിലോമീറ്റര്‍) / 51 എന്നിവയുടെ സ്പീഡ് റേറ്റിംഗ് / ലോഡ് സൂചിക ഈ ടയറുകള്‍ക്കുണ്ട്.

മാക്സിസ് അതിന്റെ മികച്ച ഇന്‍-ക്ലാസ് 5 + 1 വാറന്റി M922F ഇരുചക്ര വാഹന ടയറുകള്‍ക്ക് നൽകുന്നു. ടയറില്‍ നിന്നുള്ള മെച്ചപ്പെട്ട പിടിക്ക് കോണ്‍ടാക്റ്റ് പാച്ച് ഒരുങ്ങുന്നു. വരണ്ടതും നനഞ്ഞതുമായ റോഡ് സാഹചര്യങ്ങളില്‍ ഓടാനായി സര്‍ക്കിഫറന്‍ഷ്യല്‍, ലാറ്ററല്‍ ഗ്രോവ്‌സ് എന്നിവ ഇതില്‍ നൽകിയിരിക്കുന്നു. M922F-ന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios