Asianet News MalayalamAsianet News Malayalam

McLaren GT: 3.2 സെക്കൻഡിൽ 100 കിലോമീറ്റർ വേ​ഗതയിലേക്ക്; 'സുപ്പർ'കാർ എന്ന് വെറുതെ പറയുന്നതല്ല..!

ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍ ഓട്ടോമോട്ടീവ് 2021 ജൂണിലാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്.  ഇന്ത്യൻ സൂപ്പർകാർ വില്‍പ്പന രംഗത്തെ പ്രമുഖരായ ഇൻഫിനിറ്റി ഗ്രൂപ്പുമായി ചേർന്നാണ് മക്‌ലാറൻ രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്

New McLaren GT deliveries begin in India
Author
Mumbai, First Published Jun 26, 2022, 11:33 PM IST

  മക്ലാരൻ രാജ്യത്ത് പുതിയ ജിടി മോഡലിന്റെ ഡെലിവറി ആരംഭിച്ചു. സ്‌പോർട്‌സ് കാറിന്റെ ആദ്യ യൂണിറ്റ് അടുത്തിടെ മുംബൈയിലെ ഉടമയ്ക്ക് കൈമാറി. 3.72 കോടി രൂപയാണ് മക്ലാരൻ ജിടിയുടെ എക്‌സ് ഷോറൂം വില എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിൽ വിതരണം ചെയ്യുന്ന ആദ്യത്തെ മക്‌ലാരൻ ജിടി മക്‌ലാരൻ ഓറഞ്ചിൽ പൂർത്തിയായി. ഗ്ലോസ് ബ്ലാക്ക് വീലുകളും അസോറസ് കാലിപ്പറുകളും മോഡലിന് ലഭിക്കുന്നു. ഇന്ത്യയിലെ മക്‌ലാരനെക്കുറിച്ച് സംസാരിക്കുമ്പോൾ, ബ്രാൻഡിൽ നിന്നുള്ള രാജ്യത്തെ ആദ്യത്തെ ഷോറൂം ഓഗസ്റ്റ് അവസാനത്തോടെ തുറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിടി മോഡലിന്റെ ഔദ്യോഗിക ലോഞ്ച് അതേ സമയം തന്നെ നടക്കുമെന്ന് പറയപ്പെടുന്നു. ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍ ഓട്ടോമോട്ടീവ് 2021 ജൂണിലാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്.  ഇന്ത്യൻ സൂപ്പർകാർ വില്‍പ്പന രംഗത്തെ പ്രമുഖരായ ഇൻഫിനിറ്റി ഗ്രൂപ്പുമായി ചേർന്നാണ് മക്‌ലാറൻ രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മക്‌ലാറന്‍ കാറുകളുടെ വില്‍പ്പനയും സര്‍വീസും കൈകാര്യം ചെയ്യുന്നത് ഇന്‍ഫിനിറ്റി ഗ്രൂപ്പ് ആണ്.  മുംബൈയിലാണ് ഇന്ത്യയിലെ ആദ്യത്തെ മക്‌ലാറൻ ഡീലർഷിപ്പ് സ്ഥാപിതമാകുന്നത്.  

നിലവിൽ 720S , 720S സ്പൈഡർ, GT എന്നിവയുൾപ്പെടെ മൂന്ന് മോഡലുകൾ ഈ ബ്രിട്ടീഷ് കാര്‍ കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. മക്ലാരൻ ജിടിയിലേക്ക് വരുമ്പോൾ, ഗ്രാൻഡ് ടൂററിന് കരുത്തേകുന്നത് 4.0 ലിറ്റർ, ട്വിൻ-ടർബോ V8 എഞ്ചിനാണ്, അത് പരമാവധി 612 bhp കരുത്തും 630Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്, ഇത് മോഡലിനെ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ വെറും 3.2 സെക്കൻഡിൽ എത്തിക്കുന്നു.

ഭാവിയിലും കുതിപ്പ് തുടരണം, വലിയ ലക്ഷ്യവുമായി ടാറ്റ; യുപിയിലെ സർവ്വകലാശാലയുമായി സഹകരണം

ലഖ്‌നൗ: ടാറ്റ മോട്ടോഴ്‌സ്, (TATA Motors) ഉത്തർപ്രദേശ് ലഖ്‌നൗവിലെ അമിറ്റി യൂണിവേഴ്‌സിറ്റിയുടെ (Amity University) കാമ്പസുമായി സഹകരിക്കുന്നതായി റിപ്പോര്‍ട്ട്. ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വർദ്ധിപ്പിച്ച് അവരെ ഭാവിയിലേക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ ഈ നീക്കം എന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലഖ്‌നൗ പ്ലാന്റിൽ ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാർക്ക് ഇവി ടെക്‌നോളജിയിൽ മാസ്റ്റർ ബിരുദം നൽകും. കമ്പനി സ്‌പോൺസേർഡ് ചെയ്യുന്ന ഈ പ്രോഗ്രാം, ഓട്ടോമോട്ടീവ് വ്യവസായത്തിൽ നിലനിൽക്കുന്ന നൈപുണ്യ വിടവുകൾ നികത്താൻ ലക്ഷ്യമിട്ട് ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

കമ്പനി പറയുന്നതനുസരിച്ച്, എംടെക് ഡിഗ്രി പ്രോഗ്രാം ഓട്ടോമോട്ടീവ് നിർമ്മാണ വ്യവസായത്തിന് ആവശ്യമായ അറിവും നൈപുണ്യവും നൽകും. എം-ടെക് പ്രോഗ്രാമിനായി എൻറോൾ ചെയ്‍ത ജീവനക്കാർക്ക് രണ്ട് ഭാഗങ്ങളായി രൂപകൽപ്പന ചെയ്‍ത പരിശീലനത്തിന് വിധേയരാക്കും.  ടാറ്റ മോട്ടോഴ്‌സ് കാമ്പസിലും ഉത്തർപ്രദേശിലെ അമിറ്റി യൂണിവേഴ്‌സിറ്റി കാമ്പസിലും നടത്തുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ സെഷനുകളിലൂടെയുള്ള സാങ്കേതിക ഓറിയന്റേഷൻ. കോഴ്‌സിൽ നാല് സെമസ്റ്ററുകൾ ഉൾപ്പെടുന്നു.

ടെസ്റ്റ് ഡ്രൈവ് നിങ്ങളുടെ അവകാശം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഈ ജീവനക്കാരെ വ്യവസായ പ്രമുഖർ ഉപദേശിക്കുകയും നയിക്കുകയും ചെയ്യും. കൂടാതെ കാര്യമായ ബിസിനസ്സ് പ്രോജക്റ്റുകൾ ഉൾക്കൊള്ളുന്ന പരിശീലന സെഷനുകളിൽ ഏർപ്പെടുകയും ചെയ്യും. ആനുകാലിക മൂല്യനിർണ്ണയത്തിനും പ്രോഗ്രാമിന്റെ വിജയകരമായ പൂർത്തീകരണത്തിനും ശേഷം, ഉത്തർപ്രദേശിലെ ലഖ്‌നൗ കാമ്പസിലെ അമിറ്റി യൂണിവേഴ്സിറ്റി ഒരു സർട്ടിഫിക്കറ്റ് നൽകും. അമിറ്റി യൂണിവേഴ്‌സിറ്റി ലഖ്‌നൗ കാമ്പസുമായുള്ള ഈ ബന്ധം തങ്ങളുടെ ജീവനക്കാർക്ക് കരിയർ വളർച്ചയ്ക്കും നൈപുണ്യ വികസനത്തിനും വഴിയൊരുക്കുക മാത്രമല്ല, ഭാവി കെട്ടിപ്പടുക്കാൻ തങ്ങളെ സഹായിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രസിഡന്റും സിഎച്ച്ആർഒയുമായ ശ്രീ രവീന്ദ്ര കുമാർ ജിപി പറഞ്ഞു.

കാറിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത്; കാരണം..

ടാറ്റ മോട്ടോഴ്‌സ് ഇലക്‌ട്രിക് വാഹനങ്ങളിൽ കാര്യമായ നിക്ഷേപം നടത്തുന്നതിനാൽ, ഈ കോഴ്‌സ് തങ്ങളുടെ ജീവനക്കാരെ സാങ്കേതിക പുരോഗതിയുടെ വേഗതയ്‌ക്കൊപ്പം നിലനിർത്താനും ഇവി സാങ്കേതിക പരിവർത്തനത്തെയും മറ്റ് അത്യാധുനിക സാങ്കേതികവിദ്യകളെയും കുറിച്ച് ആഴത്തിൽ മനസലാക്കാനും പ്രാപ്‌തരാക്കും എന്നും കമ്പനി പറയുന്നു. \

“പരസ്പരം പ്രയോജനകരമായ ഈ സംരംഭം വിജ്ഞാനത്തിന്റെ സമ്പന്നമായ കൈമാറ്റത്തിന് വഴിയൊരുക്കുകയും ഏറ്റവും പുതിയ വ്യവസായ രീതികളുമായി പൊരുത്തപ്പെടാൻ വിദ്യാർത്ഥികളെ അനുവദിക്കുകയും ചെയ്യും. നൂതനമായ അറിവും നൈപുണ്യ വിടവുമുള്ള ഒരു കഴിവ് കൂട്ടം വികസിപ്പിക്കാൻ ഈ പ്രോഗ്രാം ഞങ്ങളെ സഹായിക്കും.."  ഈ പദ്ധതിയെക്കുറിച്ച് അമിറ്റി യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സുനിൽ ധനേശ്വർ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദീര്‍ഘദൂര ഡ്രൈവിംഗിന് ഒരുങ്ങുന്നോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും, ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

Follow Us:
Download App:
  • android
  • ios