ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്‍റെ സി 63 എഎംജി കൂപ്പെ ഇന്ത്യയിൽ പുറത്തിറക്കി. 1.33 കോടി രൂപയിലാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 

പുതിയ പനാമെറിക്കാന ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ എയർ ഇന്റേക്കുകൾ, ഫ്ളായേർഡ് ഫെൻഡറുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ലിപ് സ്‌പോയിലർ, ബ്ലാക്ക് ഔട്ട്‌ ഡിഫ്യൂസറുള്ള റിയർ ബമ്പർ, ക്വാഡ് എക്‌സ്‌ഹോസ്റ്റ് മുതലായ പുത്തൻ ഫീച്ചേഴ്‌സുമായാണ് ഇവന്റെ വരവ്. മുന്നിലും പിന്നിലും യഥാക്രമം 19 ഇഞ്ച്, 20 ഇഞ്ച് ബ്ലാക്ക്ഡ് ഔട്ട്‌ അലോയ് വീലുകളും ലഭ്യമാണ്.

4.0 ലിറ്റർ ട്വിൻ-ടർബോ വി 8 എഞ്ചിൻ 469 ബിഎച്ച്പി കരുത്തും 650 എൻഎം ടോർക്കുമാണ് നൽകുക . സ്ലിപ്പറി, കംഫർട്ട്, സ്പോർട്ട്, സ്പോർട്ട് പ്ലസ്, റേസ്, ഇൻഡിവിജ്വൽ എന്നിങ്ങനെ ആറ് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ വാഹനത്തിന് ലഭിക്കും. ഒൻപത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ മോഡലിന് വെറും നാല് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. 

ബക്കറ്റ് സീറ്റുകൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, കാർബൺ ഫൈബർ ഇൻസേർട്ടുകൾ, 12.3 ഇഞ്ച്  ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എഎംജി റൈഡ് കൺട്രോൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ മെഴ്‌സിഡസ്-എഎംജി സി 63 കൂപ്പേയിൽ  സ്ലിപ്പറി, കംഫർട്ട്, സ്പോർട്ട്, സ്പോർട്ട് പ്ലസ്, റേസ്, ഇൻഡിവിഡ്യൂവൽ  ഉൾപ്പെടെ ആറ് ഡ്രൈവ് മോഡുകളും നൽകിയിരിക്കുന്നു. CBU യൂണിറ്റായാണ് ഈ മോഡൽ ഇന്ത്യയില്‍ എത്തുക.