പുതിയ V7 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ പിയാജിയോയുടെ ഉടമസ്ഥതയിലുള്ള മോട്ടോ ഗുസി. റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളിന് 2021 ൽ വലിയ മാറ്റങ്ങൾ ലഭിക്കുന്നതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോട്ടോ ഗുസിയുടെ V7-ന്റെ പ്രശസ്തമായ 90 ഡിഗ്രി വി-ട്വിൻ എഞ്ചിനാണ് പ്രധാന മാറ്റം. ബൈക്കിൽ ഒരു ദശാബ്ദക്കാലം ഉണ്ടായിരുന്ന മുൻ 744 സിസി എഞ്ചിൻ പകരം പുതിയ 850 സിസി യൂണിറ്റ് ലഭിക്കും. ഇതോടെ നേരത്തെ വാഗ്ദാനം ചെയ്തിരുന്ന 52 bhp കരുത്തും 59.9 Nm ടോർക്കും 65 bhp പവറായും 72.9 Nm ടോർക്ക് ആയും വർധിച്ചു. 

പുനർ‌രൂപകൽപ്പന ചെയ്‌ത ഹെഡ്‌ലൈറ്റും ടെയിൽ‌ലൈറ്റും, സൈഡ് പാനലുകൾ‌, മഡ്‌ഗാർഡ്, എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ‌ ലഭിക്കുന്നു. 2020 ലൈനപ്പിൽ നാല് മോഡലുകൾ ഉൾപ്പെടുമ്പോൾ മോട്ടോ ഗുസി V7 സ്റ്റോൺ, V7 സ്‌പെഷ്യൽ എന്നീ രണ്ട് വേരിയന്റുകളിൽ മാത്രമാണ് പുതിയ V7 എത്തുന്നത്. നേവി-ബ്ലൂ പെയിന്റ് കളർ ഓപ്ഷനാണ് മോട്ടോ ഗുസി V7 സ്‌പെഷലിന് ലഭിക്കുന്നത്. എന്നാൽ, V7 സ്റ്റോൺ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. നീറോ റുവിഡോ, അസുറോ ഗിയാസിയോ, അരൻസിയോൺ റാം എന്നിവയാണ് അതിൽ ഉൾപ്പെടുന്നത്. പഴയ മോഡലിന്റെ സ്‌കിന്നി 130 / 80-17 സെക്ഷൻ വീലുകൾ 150 / 70-17 ആയി പരിഷ്ക്കരിച്ചു. രണ്ട് പുതിയ കയാബ ഷോക്കുകൾ മെച്ചപ്പെട്ട റിയർ സസ്‌പെൻഷൻ നൽകും.

പുതിയ മോട്ടോ ഗുസ്സി വി 7 ബൈക്കിന്‍റെ ഇന്ത്യന്‍ പ്രവേശനത്തെക്കുറിച്ച് വ്യക്തമല്ല. എന്നാല്‍  അടുത്ത വർഷം ആദ്യം അന്താരാഷ്ട്ര വിപണിയിൽ വാഹനം ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.