Asianet News MalayalamAsianet News Malayalam

പുത്തന്‍ വെസ്‍പയുടെ വില പ്രഖ്യാപിച്ചു

പിയാജിയോ ഇന്ത്യ ബിഎസ് 6 പാലിക്കുന്ന വെസ്പ എസ്എക്‌സ്എല്‍ 149, വിഎക്‌സ്എല്‍ 149 സ്‌കൂട്ടറുകളുടെ വില പ്രഖ്യാപിച്ചു. 

New Piaggio Vespa Price Announced
Author
Mumbai, First Published May 9, 2020, 11:44 AM IST

പിയാജിയോ ഇന്ത്യ ബിഎസ് 6 പാലിക്കുന്ന വെസ്പ എസ്എക്‌സ്എല്‍ 149, വിഎക്‌സ്എല്‍ 149 സ്‌കൂട്ടറുകളുടെ വില പ്രഖ്യാപിച്ചു. യഥാക്രമം 1,26,650 രൂപയും 1,22,664 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില. രണ്ട് സ്‌കൂട്ടര്‍ മോഡലുകളും ഈയിടെ പുനര്‍നാമകരണം ചെയ്തിരുന്നു.

ഇതിനുമുമ്പ് എസ്എക്‌സ്എല്‍ 150, വിഎക്‌സ്എല്‍ 150 എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. ബിഎസ് 6 പാലിക്കുംവിധം 150 സിസി എന്‍ജിന്‍ പരിഷ്‌കരിച്ചതോടെ ഡിസ്‌പ്ലേസ്‌മെന്റ് 149 ക്യൂബിക് സെന്റീമീറ്ററായി കുറഞ്ഞു. മാത്രമല്ല കരുത്തിലും കുറവ് സംഭവിച്ചു. ബിഎസ് 4 എന്‍ജിന്‍ പരമാവധി 11.4 ബിഎച്ച്പിയാണ് പുറപ്പെടുവിച്ചിരുന്നത്.

ബിഎസ് 6 പാലിക്കുന്ന 149 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 7,600 ആര്‍പിഎമ്മില്‍ 10.2 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വേരിയബിള്‍ സ്പാര്‍ക്ക് ടൈമിംഗ് മാനേജ്‌മെന്റ് ലഭിച്ചു.

റെട്രോ സ്‌റ്റൈലിംഗ് ലഭിച്ച സ്‌കൂട്ടറുകളാണ് എസ്എക്‌സ്എല്‍ 149, വിഎക്‌സ്എല്‍ 149 എന്നിവ. എസ്എക്‌സ്എല്‍ സീരീസിന് ചതുരാകൃതിയുള്ള ഹെഡ്‌ലൈറ്റ് ലഭിച്ചപ്പോള്‍ വിഎക്‌സ്എല്‍ സീരീസില്‍ കാണുന്നത് വൃത്താകൃതിയുള്ള ഹെഡ്‌ലൈറ്റാണ്.

വൈറ്റ്, മാറ്റ് റെഡ് ഡ്രാഗണ്‍, മാറ്റ് ബ്ലാക്ക്, ഓറഞ്ച്, അസൂറി ബ്ലൂ, മാറ്റ് യെല്ലോ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ എസ്എക്‌സ്എല്‍ 149 ലഭിക്കും. യെല്ലോ, വൈറ്റ്, റെഡ്, മാറ്റ് ബ്ലാക്ക്, അസൂറി പ്രൊവെന്‍സ എന്നീ അഞ്ച് പെയിന്റ് ഓപ്ഷനുകളിലാണ് വിഎക്‌സ്എല്‍ 149 വില്‍ക്കുന്നത്.

മുന്നില്‍ 200 എംഎം ഡിസ്‌ക്, പിന്നില്‍ 140 എംഎം ഡ്രം, മുന്നില്‍ സിംഗിള്‍ സൈഡ് ആം സസ്‌പെന്‍ഷന്‍, പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബര്‍ എന്നിവയാണ് രണ്ട് സ്‌കൂട്ടറുകളിലെയും സൈക്കിള്‍ പാര്‍ട്ടുകള്‍. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.

Follow Us:
Download App:
  • android
  • ios