Asianet News MalayalamAsianet News Malayalam

അപകടങ്ങളില്‍ ചതിക്കില്ല, കൂടുതല്‍ സന്നാഹങ്ങളുമായി പുത്തന്‍ ഇന്നോവ!

അപകടങ്ങളില്‍ ചതിക്കാത്ത, വിശ്വസിച്ച് യാത്ര ചെയ്യാന്‍ പറ്റുന്ന പുത്തന്‍ ഇന്നോവയുടെ ചില വിശേഷങ്ങള്‍

New Safety Features Of Toyota Innova Crysta
Author
Trivandrum, First Published May 28, 2020, 11:55 AM IST

ദില്ലി: കഴിഞ്ഞ ഒന്നര ദശാബ്‍ദത്തില്‍ അധികമായി ഇന്ത്യന്‍ എംപിവി വിപണിയിലെ മുടിചൂടാമന്നനാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ. നിരത്തും വാഹന പ്രേമികളുടെ മനസും കീഴടക്കി കുതിച്ചുപായുന്ന മിടുക്കന്‍. ഇപ്പോഴിതാ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി 2020 ഇന്നോവ ക്രിസ്റ്റ പരിഷ്‌കരിച്ചിരിക്കുകയാണ് ടൊയോട്ട. അപകടങ്ങളില്‍ ചതിക്കാത്ത, വിശ്വസിച്ച് യാത്ര ചെയ്യാന്‍ പറ്റുന്ന പുത്തന്‍ ഇന്നോവയുടെ ചില വിശേഷങ്ങള്‍ അറിയാം.

New Safety Features Of Toyota Innova Crysta

അടമുടി സുരക്ഷ
ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയന്റ് മുതല്‍ വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് പുതുതായി നല്‍കിയിരിക്കുന്നത്.

എല്ലാവര്‍ക്കും സുരക്ഷ
വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ എംപിവിയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ സ്റ്റാന്‍ഡേഡായി നല്‍കി. നേരത്തെ ഈ രണ്ട് ഫീച്ചറുകളും ഇസഡ്എക്‌സ് എന്ന ടോപ് വേരിയന്റില്‍ മാത്രമാണ് നല്‍കിയിരുന്നത്.

New Safety Features Of Toyota Innova Crysta

ഇതുവരെ സുരക്ഷ ഇത്രമാത്രം
ഇബിഡി സഹിതം എബിഎസ്, പ്രീടെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍ എന്നിവയോടെ ഉയരം ക്രമീകരിക്കാവുന്ന സീറ്റ്‌ബെല്‍റ്റുകള്‍, ഐസോഫിക്‌സ് സീറ്റ് മൗണ്ടുകള്‍, സീറ്റ്‌ബെല്‍റ്റ് വാണിംഗ് എന്നിവയാണ് നിലവിലെ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകള്‍.

എയര്‍ബാഗുകള്‍ മാത്രമല്ല
ജിഎക്‌സ് മാന്വല്‍, ജിഎക്‌സ് ഓട്ടോമാറ്റിക്, വിഎക്‌സ് മാന്വല്‍ എന്നീ വേരിയന്റുകളില്‍ മൂന്ന് എയര്‍ബാഗുകള്‍ നല്‍കി. ടോപ് സ്‌പെക് ഇസഡ്എക്‌സ് വേരിയന്റിന് സുരക്ഷയൊരുക്കുന്നത് ഏഴ് എയര്‍ബാഗുകള്‍, എല്ലാ സീറ്റുകളിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റുകള്‍, ഇമ്മൊബിലൈസര്‍ + സൈറണ്‍ + അള്‍ട്രാസോണിക് സെന്‍സര്‍ + ഗ്ലാസ് ബ്രേക്ക് സെന്‍സര്‍ എന്നിവയാണ്. മറ്റ് ഫീച്ചറുകളില്‍ മാറ്റമില്ല. 

ഹൃദയം
സുരക്ഷ ശക്തമാക്കിയതൊഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നും ഈ വാഹനത്തിലില്ല. ബിഎസ് 6 പാലിക്കുംവിധം ടൊയോട്ട ഇന്നോവ ക്രിസ്റ്റ നേരത്തെ പരിഷ്‌കരിച്ചിരുന്നു.  2.7 ലിറ്റര്‍ പെട്രോള്‍, 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തുന്നത്. പെട്രോള്‍ മോഡല്‍ 164 ബിഎച്ച്പി പവറും 245 എന്‍എം ടോര്‍ക്കും ഡീസല്‍ മോഡല്‍ 148 ബിഎച്ച്പി പവറും 343 എന്‍എം ടോര്‍ക്കുമേകും.അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

New Safety Features Of Toyota Innova Crysta

തുടക്കം
ക്വാളിസിനു പകരക്കാരനായി 2005 ൽ ആണ് ആദ്യ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യലേക്കുമെത്തി. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.

ക്രിസ്റ്റയുടെ വരവ്
2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പലപ്പോഴായി ലിമിറ്റഡ് എഡീഷന്‍ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. വാഹനം പുറത്തിറങ്ങിയതിന്‍റെ 15-ാം വാര്‍ഷികം പ്രമാണിച്ച് ലീഡര്‍ഷിപ്പ് എഡിഷന്‍ എന്ന  പുതിയൊരു പ്രത്യേക പതിപ്പിനെക്കൂടി കമ്പനി അടുത്തിടെ നിരത്തിലെത്തിച്ചിരുന്നു. 

New Safety Features Of Toyota Innova Crysta

Follow Us:
Download App:
  • android
  • ios