Asianet News MalayalamAsianet News Malayalam

ലക്ഷം ലക്ഷം പിന്നാലെ; ബുക്കിംഗില്‍ സൂപ്പര്‍സ്റ്റാര്‍, കാത്തിരിപ്പ് 20 മാസം വരെ; പുത്തന്‍ സ്പോര്‍പിയോ വൻ ഹിറ്റ്

നിലവിൽ, എസ്‌യുവിക്ക് ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ട്. അതിന്റെ കാത്തിരിപ്പ് കാലയളവ് വേരിയന്റിനെ ആശ്രയിച്ച് രണ്ടു വർഷം കവിയുമെന്നാണ് റിപ്പോർട്ടുകള്‍

new scorpio n booking 1 lakh crossed mahindra starts delivery
Author
First Published Sep 27, 2022, 11:04 AM IST

രാജ്യത്തുടനീളം മഹീന്ദ്ര സ്കോർപിയോ Nഎസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് മഹീന്ദ്ര. 2022 ജൂണിലാണ് മഹീന്ദ്ര സ്കോർപിയോ N വിലകൾ പ്രഖ്യാപിച്ചത്. അടുത്ത 10 ദിവസത്തിനുള്ളിൽ 7,000 യൂണിറ്റുകളും 2022 നവംബർ അവസാനത്തോടെ ഏകദേശം 25,000 യൂണിറ്റുകളും വിതരണം ചെയ്യാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. പുതിയ സ്കോർപിയോ N മോഡൽ ലൈനപ്പ് അഞ്ച് വകഭേദങ്ങളിൽ (Z2, Z4, Z6, Z8, Z8L) വരുന്നു. റേഞ്ച്-ടോപ്പിംഗ് Z8L വേരിയന്റ് മുൻഗണനയിൽ വിതരണം ചെയ്യും.

നിലവിൽ, എസ്‌യുവിക്ക് ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ട്. അതിന്റെ കാത്തിരിപ്പ് കാലയളവ് വേരിയന്റിനെ ആശ്രയിച്ച് രണ്ടു വർഷം കവിയുമെന്നാണ് റിപ്പോർട്ടുകള്‍. എൻട്രി ലെവൽ Z2 ട്രിം ഏകദേശം 22 മാസത്തിനുള്ളിൽ ലഭിക്കും Z4 വേരിയന്‍റിന് രണ്ട് വർഷത്തിൽ താഴെയുള്ള കാത്തിരിപ്പ് കാലയളവ് നൽകുന്നു. സ്കോർപിയോ N Z6, Z8 വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് രണ്ട് വർഷമാണ്. താരതമ്യേന ഉയർന്ന ഡിമാൻഡുള്ള ടോപ്പ് എൻഡ് Z8L വേരിയന്റിന് ഏകദേശം 20 മാസത്തെ കാത്തിരിപ്പ് കാലയളവ് നൽകുന്നു. XUV700നെ അപേക്ഷിച്ച്, മഹീന്ദ്ര സ്കോർപിയോ എന്നിന് ഉയർന്ന കാത്തിരിപ്പ് കാലയളവാണ് ഉള്ളത്.

പുതിയ സ്‌കോര്‍പ്പിയോ എൻ പെട്രോൾ മാനുവൽ വേരിയന്റുകളുടെ വില 11.99 ലക്ഷം രൂപയിൽ തുടങ്ങി 19.10 ലക്ഷം രൂപ വരെ ഉയരുന്നു. ഡീസൽ മാനുവൽ വേരിയന്റുകൾ 12.49 ലക്ഷം മുതൽ 19.69 ലക്ഷം രൂപ വരെയുള്ള വില പരിധിയിൽ ലഭ്യമാണ്. പെട്രോൾ, ഡീസൽ ഓട്ടോമാറ്റിക് മോഡലുകൾക്ക് 15.54 ലക്ഷം മുതൽ 20.95 ലക്ഷം രൂപ, 15.95 ലക്ഷം രൂപ മുതൽ 23.90 ലക്ഷം രൂപ വരെയാണ് വില. 5 4X4 ഡീസൽ വേരിയന്റുകളുണ്ട് - Z4 4X4 MT, Z8 4X4 MT, Z8 4X4 AT, Z8L 4X4 MT, Z8L 4X4 AT - വില യഥാക്രമം 16.44 ലക്ഷം രൂപ, 19.94 ലക്ഷം രൂപ, 21.90 ലക്ഷം രൂപ, 21.90 ലക്ഷം രൂപ, 20.29 ലക്ഷം രൂപ. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.

2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര സ്കോർപിയോ എൻ വരുന്നത്. 370Nm (MT)/380Nm (AT) ഉപയോഗിച്ച് 203bhp ഉത്പാദിപ്പിക്കുന്നു.  ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ലഭിക്കും. ഓയിൽ ബർണർ 300Nm-ൽ 132bhp-യും 370Nm (MT)/400Nm (AT)-ൽ 175bhp-യും നൽകുന്നു. സിപ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഓൺ-റോഡ് ഡ്രൈവ് മോഡുകളിലാണ് വാഹനം വരുന്നത്. 

ബൊലേറോ മോഡലുകളുടെ വില കൂട്ടി മഹീന്ദ്ര

Follow Us:
Download App:
  • android
  • ios