Asianet News MalayalamAsianet News Malayalam

മിഡ് സൈസ് എസ്‌യുവിയായ കരോക്ക് ഇന്ത്യയിലെത്തി

ചെക്ക് ആഡംബര വാഹനിര്‍മ്മാതാക്കളായ സ്‍കോഡ ഓട്ടോയുടെ മിഡ് സൈസ് എസ്‌യുവിയായ കരോക്ക് ഇന്ത്യയിലെത്തി. 

New Skoda Karoq India
Author
Delhi, First Published Feb 15, 2020, 8:04 PM IST

ചെക്ക് ആഡംബര വാഹനിര്‍മ്മാതാക്കളായ സ്‍കോഡ ഓട്ടോയുടെ മിഡ് സൈസ് എസ്‌യുവിയായ കരോക്ക് ഇന്ത്യയിലെത്തി. 2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലായിരുന്നു വാഹനത്തിന്‍റെ പ്രദര്‍ശനം. 

ഫോക്‌സ്‌വാഗണ്‍ ടി-റോക് നിര്‍മിച്ച അതേ പ്ലാറ്റ്‌ഫോമാണ് 4.3 മീറ്റര്‍ നീളം വരുന്ന സ്‌കോഡ കറോക്ക് അടിസ്ഥാനമാക്കുന്നത്. എല്ലാ ആധുനിക സ്‌കോഡ മോഡലുകളെയും പോലെയാണ് മിഡ്‌സൈസ് എസ്‌യുവിയുടെ രൂപകല്‍പ്പന. സ്‌കോഡ കുടുംബത്തില്‍നിന്ന് പരമ്പരാഗതമായി ലഭിക്കുന്ന ഗ്രില്‍, വണ്ണം കുറഞ്ഞ ഹെഡ്‌ലാംപുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. മുന്‍വശം ബോള്‍ഡും ഷാര്‍പ്പുമാണ്. വശങ്ങളും പിന്‍വശവും കോഡിയാക്കുമായി ഏറെക്കുറേ സമാനമാണ്. കാബിനില്‍ തുകല്‍ അപ്‌ഹോള്‍സ്റ്ററി നല്‍കി. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി ലഭിക്കുന്ന വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വിര്‍ച്വല്‍ കോക്പിറ്റ്, ഒമ്പത് എയര്‍ബാഗുകള്‍, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി സെഗ്‌മെന്റിലെ എല്ലാ സ്റ്റാന്‍ഡേഡ് ഫീച്ചറുകളും പ്രതീക്ഷിക്കാം.

1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍ കരുത്തേകും. ഈ മോട്ടോര്‍ 150 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും. ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കില്ല. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഒമ്പത് സെക്കന്‍ഡ് മതി. മണിക്കൂറില്‍ 202 കിലോമീറ്ററാണ് ടോപ് സ്പീഡ്. ആഗോളതലത്തില്‍ 4 വീല്‍ ഡ്രൈവ് ഓപ്ഷന്‍ ലഭിക്കുമെങ്കിലും ഇന്ത്യയില്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലായിരിക്കും വില്‍ക്കുന്നത്.

2020 ഏപ്രില്‍ മാസത്തോടെ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരിക്കും. കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ പ്രീമിയം മോഡലുകളായ ജീപ്പ് കോംപസ്, ഹോണ്ട സിആര്‍-വി, ഹ്യുണ്ടായ് ടൂസോണ്‍ എന്നിവയായിരിക്കും എതിരാളികള്‍. യെറ്റിയ്ക്ക് പകരക്കാരനായാണ് പുതിയ കരോക്ക് എത്തുന്നത്. 

അന്താരാഷ്ടതലത്തില്‍ സ്‌കോഡ കരോക്ക് എസ്‌യുവിയില്‍ 115 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍, 115 എച്ച്പി പുറപ്പെടുവിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍, സ്‌കോഡ കോഡിയാക്ക് ഉപയോഗിക്കുന്ന 150 എച്ച്പി പുറത്തെടുക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍, 189 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എന്നിവയാണ് നല്‍കിയിരിക്കുന്ന മറ്റ് എന്‍ജിന്‍ ഓപ്ഷനുകള്‍.

1630 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റി, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഫുള്ളി പ്രോഗ്രാമബള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ സവിശേഷതകള്‍.ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ, ഹോണ്ട സിആർ-വി എന്നീ മോഡലുകളുടെ നേരിട്ടുള്ള എതിരാളിയായാണ് സ്കോഡയുടെ ഈ വാഹനം. പുതിയ എസ്‌യുവിക്ക് ഏകദേശം 28 ലക്ഷം രൂപയോളമായിരിക്കും എക്‌സ്‌ഷോറൂം വില.

അടുത്തിടെയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ലയിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്.

Follow Us:
Download App:
  • android
  • ios