Asianet News MalayalamAsianet News Malayalam

പുത്തന്‍ ഒക്‌ടാവിയ ഇന്ത്യയിലേക്ക്, പരീക്ഷണയോട്ടം തുടങ്ങി

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാൻ ഒക്‌ടാവിയയുടെ ഇന്ത്യന്‍ നിരത്തുകളിലെ പരീക്ഷണയോട്ടം ആരംഭിച്ചു. 

New Skoda Octavia Test Drive Started In Indian Roads
Author
Mumbai, First Published Jul 25, 2020, 12:20 PM IST

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാൻ ഒക്‌ടാവിയയുടെ ഇന്ത്യന്‍ നിരത്തുകളിലെ പരീക്ഷണയോട്ടം ആരംഭിച്ചു. പുതിയ സ്‍കോഡ ഒക്‌ടാവിയയുടെ ഇതിനകം തന്നെ വിദേശ വിപണികളിൽ ലഭ്യമാണ്.

ചെറിയ മാറ്റങ്ങളുമായാകും വാഹനം ഇന്ത്യന്‍ നിരത്തിൽ എത്തുക.പരീക്ഷണയോട്ടത്തിന് വിധേയമായ ഒക്‌ടാവിയയിൽ ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ടെയിൽ ലൈറ്റുകൾ എന്നിവയുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ ഏറെ ആകർഷകമാണ്. കൂടാതെ 17 ഇഞ്ച് റോട്ടർ എയ്‌റോ അലോയ് വീലുകളും വശങ്ങളെ മനോഹരമാക്കുന്നു.

ഇന്ത്യയില്‍ എത്തുമ്പോല്‍ വാഹനത്തിന്‍രെ ഗൗണ്ട് ക്ലിയറൻസും കൂടുതലായിരിക്കും. ബ്രാൻഡിന്റെ MQB പ്ലാറ്റ്‌ഫോമിലെ പുനർനിർമിച്ച പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ സ്‌കോഡ ഒക്ടാവിയ അതിന്റെ മുൻഗാമിയേക്കാൾ 19 മില്ലീമീറ്റർ നീളവും 15 മില്ലീമീറ്റർ വീതിയും കൂടുതലുള്ള കാറായിരിക്കും.

പുറത്തുവന്ന സ്‍പൈ ചിത്രങ്ങൾ പുതിയ‌ ഒക്ടാവിയയുടെ അകത്തളത്തെ കുറിച്ചുള്ള വ്യക്തമായ രൂപം നൽകുന്നില്ല. എന്നാല്‍ ഡ്യുവൽ‌-ടോൺ‌, ബീജ് ആൻഡ് ബ്ലാക്ക് ഇന്റീരിയർ‌ തീം സ്‌കോഡ അവതരിപ്പിക്കാനാണ് സാധ്യത. എങ്കിലും ഇന്റീരിയർ തികച്ചും പ്രീമിയവും പുതിയതും വിശാലവും ആയിരിക്കും.

10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, കണക്റ്റുഡ് കാർ സാങ്കേതികവിദ്യ, e-സിം, ജെസ്റ്റർ കൺട്രോൾ, എ ഡിജിറ്റൽ അസിസ്റ്റന്റും വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗും ഇന്റീരിയറിലെ സവിശേഷതകളായിരിക്കും.

പുതിയ ഒക്ടാവിയയ്ക്ക് 190 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടിഎസ്ഐ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് സ്‌കോഡ നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതൽ എഞ്ചിൻ ഓപ്ഷനുകളും സെഡാനിൽ ഇടംപിടിക്കുമെന്ന് വ്യക്തമാണ്. അതിൽ എൻട്രി ലെവൽ വേരിയന്റുകളിൽ 1.5 ടി‌എസ്‌ഐ യൂണിറ്റാകും ഇടംപിടിക്കുക.

സ്‌കോഡ ഒക്ടാവിയയുടെ 1.5 ടിഎസ്ഐ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ലഭ്യമാകാൻ സാധ്യതയുണ്ട്. അതേസമയം 2.0 ടിഎസ്ഐ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ആയിരിക്കണം.

2020 മോഡല്‍ ഒക്ടാവിയയെ സ്‌കോഡ അടുത്തിടെയാണ് സ്‍കോഡ ആഗോളതലത്തില്‍ അനാവരണം ചെയ്‍ത് .  നാലാം തലമുറ ഒക്ടാവിയ സുരക്ഷയുടെ കാര്യത്തില്‍ ഉഗ്രനാണെന്നും തെളിയിച്ചിരുന്നു.  യൂറോ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങാണ് ഈ സെഡാന്‍ സ്വന്തമാക്കിത്. മുതിര്‍ന്നവര്‍ക്ക്‌ 92 ശതമാനവും കുട്ടികള്‍ക്ക് 88 ശതമാനവും കാല്‍നട യാത്രക്കാരന് 78 ശതമാനവും സുരക്ഷയാണ് വാഹനം ഉറപ്പാക്കുന്നത്. 

പുതിയ ഒക‌്ടാവിയ ഈ വർഷം അവസാനത്തോടെ വിൽപ്പനക്ക് എത്തേണ്ടതായിരുന്നു. എന്നാൽ കൊവിഡ്-19 ന്റെ സാഹചര്യത്തിൽ അരങ്ങേറ്റം ഇനിയും വൈകിയേക്കും എന്നാണ് സൂചന. വിപണിയിൽ എത്തുമ്പോൾ 20 മുതൽ 25 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില.

സ്‍കോഡ ഇതുവരെ നിര്‍മിച്ചത് എഴുപത് ലക്ഷം യൂണിറ്റ് ഒക്ടാവിയകള്‍ ആണെന്ന കണക്കുകളും അടുത്തിടെ പുറത്തുവന്നിരുന്നു. 70 ലക്ഷമെന്ന എണ്ണം തികച്ച ഒക്ടാവിയയെ സ്‌കോഡയുടെ  മ്ലാഡ ബോലെസ്ലാവ് പ്ലാന്റില്‍നിന്നും 2020 ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്.  1959 മുതല്‍ 1971 വരെയാണ് സ്‌കോഡ ഒക്ടാവിയ ആദ്യം നിര്‍മിച്ചിരുന്നത്. പിന്നീട് ആധുനിക കാലത്തെ ആദ്യ തലമുറ സ്‌കോഡ ഒക്ടാവിയ 1996 ല്‍ വിപണിയിലെത്തി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴില്‍ വികസിപ്പിച്ച ആദ്യ സ്‌കോഡ ആയിരുന്നു ഒക്ടാവിയ.

Follow Us:
Download App:
  • android
  • ios