Asianet News MalayalamAsianet News Malayalam

ചോര്‍ന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന ഇങ്ങനെ, പുത്തൻ ഹാരിയറില്‍ ഈ ഫീച്ചറും!

പുതിയ ഫ്രണ്ട് ഗ്രില്ലും തിരശ്ചീന സ്ലാട്ടുകളുള്ള എയർ ഡാമും ഉൾക്കൊള്ളുന്ന പരിഷ്‌ക്കരിച്ച ഫ്രണ്ട് ഫാസിയയുമായാണ് പുതിയ മോഡൽ വരുന്നത്. എയർ ഡാമിൽ ഇന്റഗ്രേറ്റഡ് റഡാറും ഉണ്ട്. ഇത് അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾക്ക് (ADAS) ഏറ്റവും സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

New Tata Harrier Facelift Spied With ADAS Tech
Author
First Published Sep 29, 2022, 4:14 PM IST

ടാറ്റ മോട്ടോഴ്‌സ് 2019-ൽ ആണ് രാജ്യത്ത് ഹാരിയർ അഞ്ച് സീറ്റർ പ്രീമിയം എസ്‌യുവിയെ പുറത്തിറക്കിയത്. ഇപ്പോള്‍ ഈ എസ്‌യുവി ഒരു പ്രധാന അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ്, ടാറ്റ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിന്റെ പരീക്ഷണം ആരംഭിച്ചു. 2023-ൽ അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന, 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് കാര്യമായ ഡിസൈൻ മാറ്റങ്ങളോടും നവീകരിച്ച ഇന്റീരിയറോടും കൂടി വരും. ഹാരിയർ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും ടാറ്റ ഒരുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

മറച്ചനിലയില്‍ വാഹനത്തിന്‍റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ തുടര്‍ച്ചയായി പുറത്തുവരുന്നുണ്ട്. ഈ ചിത്രങ്ങള്‍ ചില വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ ഫ്രണ്ട് ഗ്രില്ലും തിരശ്ചീന സ്ലാട്ടുകളുള്ള എയർ ഡാമും ഉൾക്കൊള്ളുന്ന പരിഷ്‌ക്കരിച്ച ഫ്രണ്ട് ഫാസിയയുമായാണ് പുതിയ മോഡൽ വരുന്നത്. എയർ ഡാമിൽ ഇന്റഗ്രേറ്റഡ് റഡാറും ഉണ്ട്. ഇത് അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾക്ക് (ADAS) ഏറ്റവും സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

പാവങ്ങളെ മറക്കാതെ ടാറ്റ; 315 കിമി മൈലേജില്‍ മോഹവിലയില്‍ പുത്തൻ ടിയാഗോ!

പുതിയ മോഡലിന് പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും പുതിയ അലോയി വീലുകളും ലഭിക്കാൻ സാധ്യതയുണ്ട്. എസ്‌യുവിയുടെ പിൻവശത്തെ പ്രൊഫൈലിൽ സമാന സെറ്റ് എൽഇഡി ടെയിൽലൈറ്റുകൾ ഉണ്ട്. ഇത് റീ-സ്റ്റൈൽ ബമ്പർ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

2023 ടാറ്റ ഹാരിയർ നിലവിലുള്ള 8.8 ഇഞ്ച് ഡിസ്‌പ്ലേയേക്കാൾ വലിയ ടച്ച്‌സ്‌ക്രീനുമായി വരുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. അതിൽ 360 ഡിഗ്രി ക്യാമറ, അപ്‌ഡേറ്റ് ചെയ്‌ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ കണക്റ്റഡ് കാർ ടെക് സവിശേഷതകൾ എന്നിങ്ങനെയുള്ള പുതിയ സവിശേഷതകൾ സജ്ജീകരിക്കാൻ സാധ്യതയുണ്ട്. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നത് തുടരും.

ഫോർവേഡ്-കൊളിഷൻ ഡിറ്റക്ഷൻ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ തുടങ്ങിയ സവിശേഷതകളുള്ള ADAS ടെക്‌നോളജിയുമായാണ് 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്. ആറ് എയർബാഗുകൾ, ഇഎസ്‍പി, ഹിൽ ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നത് തുടരും. 170PS പവറും 350Nm ടോര്‍ക്കും സൃഷ്‍ടിക്കുന്ന നിലവിലുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിൻ നിലനിർത്താനാണ് സാധ്യത. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ ആറ് സ്‍പീഡ് മാനുവലും ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും.

"നെഞ്ചാണേലഞ്ചിക്കൊഞ്ചണ കണ്ണഞ്ചുന്നൊരു ചെഞ്ചൊടിമാരൻ.." മൊഞ്ചനായി ടാറ്റാ പഞ്ച്, നെഞ്ച് നീറി എതിരാളികള്‍!

ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പുതിയ ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ മോഡൽ 2023 ന്റെ ആദ്യ പകുതിയിൽ വിൽപ്പനയ്‌ക്കെത്തും. 2023-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സഫാരി ഫെയ്‌സ്‌ലിഫ്റ്റും കമ്പനി പരീക്ഷിച്ചുവരികയാണ്.

Follow Us:
Download App:
  • android
  • ios