പുതിയ ടിഗോര്‍ ഇവി ഓഗസ്റ്റ് 31 ന് ഔദ്യോഗികമായി പുറത്തിറക്കും. ​

സിപ്​ട്രോൺ കരുത്തില്‍ എത്തുന്ന ടിഗോർ ഇവിയുടെ പുറത്തിറക്കൽ തീയതി പ്രഖ്യാപിച്ച ടാറ്റ. പുതിയ ടിഗോര്‍ ഇവി ഓഗസ്റ്റ് 31 ന് ഔദ്യോഗികമായി പുറത്തിറക്കും. ​രാജ്യത്ത്​ ലഭ്യമാകുന്ന വിലകുറഞ്ഞ ഇ വി കാർ എന്ന പ്രത്യേകതയുമായാണ്​ തിഗോർ നിരത്തിലെത്തുക. നെക്​സോൺ ഇവിയിൽ പ്രവർത്തിക്കുന്ന സിപ്​ട്രോൺ പവർട്രെയിനാണ്​ ടിഗോറിലും ഉൾപ്പെടുത്തിയിട്ടുള്ളത്​. വാഹനത്തി​നുള്ള ബുക്കിംഗ്​ നേരത്തേതന്നെ കമ്പനി തുടങ്ങിയിരുന്നു​. 21000 രൂപ അടച്ച് ഓൺലൈനായും ടാറ്റ ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക്​ ചെയ്യാം.

നെക്​സോൺ ഇവിയിലെ സിപ്​ട്രോൺ കരുത്തുമായിട്ടാണ് വാഹനം എത്തുന്നത്. നെക്​സോൺ ഇവിയിൽ പ്രവർത്തിക്കുന്ന അതേ സിപ്​ട്രോൺ പവർട്രെയിനാണ്​ ടിഗോറിലും ഉൾപ്പെടുത്തുക. കൂടുതൽ വേഗത്തിലുള്ള ചാർജിങും കൂടുതൽ മൈലേജും ഉറപ്പാക്കിയാണ് ടിഗോർ ഇവി മുഖം മിനുക്കുന്നത്. 250 കിലോമീറ്ററിന്​ മുകളിൽ റേഞ്ച്​ വാഹനം നൽകു​മെന്നും ടാറ്റ അവകാ​ശപ്പെടുന്നു​.

ഏകദേശം 120 ബി എച്ച് പി കരുത്തിൽ 240 എൻ എം ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും ടിഗോർ ഇവിയിലെ ഇലക്ട്രിക് മോട്ടോർ. കൂടാതെ 0-100 കിലോമീറ്റർ വേഗത കുറഞ്ഞ സമയത്തിനുള്ളിൽ കൈവരിക്കാനും സിപ്ട്രോൺ സാങ്കേതികവിദ്യ വാഹനത്തെ സഹായിക്കും.

സിപ്‌ട്രോൺ വാഹനങ്ങൾക്ക് കുറഞ്ഞത് 300 കിലോമീറ്റർ റേഞ്ച്​ ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്​സ്​ നേരത്തേ അവകാശപ്പെട്ടിരുന്നു. ഫാസ്റ്റ് ചാർജിങ്​ സംവിധാനമാണ്​ മറ്റൊരു പ്രത്യേകത. നെക്​സൺ ഇവി 60 മിനിറ്റിൽ 0 മുതൽ 80 ശതമാനം വരെ ചാർജ്​ ചെയ്യാനാകും. അതേസമയം സാധാരണ ഗാർഹിക ചാർജിങ്​ ഉപയോഗിച്ചാൽ 7 മുതൽ 8 മണിക്കൂർ വരെ എടുക്കും. ടിഗോർ ഇ.വിക്കും സമാനമായ ചാർജിങ്​ സമയം പ്രതീക്ഷിക്കാം. നെക്‌സണി​ലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകി​െൻറ പ്രത്യേകതയാണ്​. ഇതിൽ ഏതൊ​ക്കെ പ്രത്യേകതകൾ തിഗോറിൽ ഉൾപ്പെടുത്തുമെന്ന്​ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വരാനിരിക്കുന്ന ടിഗോർ ഇവി ഇലക്ട്രിക് അസന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇക്കോ, സ്പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകൾ തുടങ്ങിയ സവിശേഷതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയ്‌ക്കൊപ്പം ടിഗോർ ഇവിക്ക് ഫ്രണ്ട് ബമ്പറുമായി സംയോജിപ്പിച്ച എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ലഭിക്കും. 

ബ്ലൂ ആക്​സൻറുകൾ ഒഴിച്ചുനിർത്തിയാൽ ഉൾവശത്തെ രൂപകൽപ്പനയിൽ നിലവിലെ ടിഗോറിന്​ സമമാണ്​ ഇ.വി പതിപ്പ്​. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻറ്​ സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാല്​ സ്​പീക്കറുകൾ, നാല്​ ട്വീറ്ററുകൾ, ഐആർഎ കണക്റ്റഡ് കാർ ടെക്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ എന്നിവയാണ്​ മറ്റ്​ സവിശേഷതകൾ. ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിങ്​ സെൻസറുകൾ, റിയർ പാർക്കിങ്​ ക്യാമറ, സീറ്റ് ബെൽറ്റ് വാണിങ്​ എന്നിവയും സുരക്ഷക്കായി ടിഗോറിൽ ലഭിക്കുന്നു.

ടാറ്റാ ടിഗോർ ഇവി സിപ്‌ട്രോൺ ഇന്ത്യയിലെ സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിലാണ് പുറത്തിറക്കുന്ന ഇലക്ട്രിക് കാർ എന്ന സവിശേഷതയുമുണ്ടാകും. സിപ്‌ട്രോൺ കരുത്തുള്ള നെക്‌സൺ ഇവിയുടെ വില 13.99 മുതല്‍ 16.85 ലക്ഷം രൂപ വരെയാണ്​. സാധാരണ ടിഗോർ ഇ.വിയുടെ വില 7.82 ലക്ഷം രൂപയും. ഇതിന്​ രണ്ടിലും ഇടയിലായിരിക്കും പുതിയ തിഗോറിന്‍റെ വിലയെന്നാണ്​ സൂചന. അതുകൊണ്ടു തന്നെ അടിസ്ഥാന വേരിയന്റിന് 10 ലക്ഷം രൂപയ്ക്ക് താഴെയാണ് പ്രതീക്ഷിക്കുന്ന വില. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona