Asianet News MalayalamAsianet News Malayalam

പുത്തന്‍ ഫോര്‍ചൂണര്‍ ജൂണ്‍ 4ന് എത്തും

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്‍റെ  ആഗോള അവതരണം അടുത്ത മാസം 4-ന് തായ്‌ലൻഡിൽ നടക്കും.
 

New Toyota Fortuner Launch
Author
Mumbai, First Published May 30, 2020, 11:52 AM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ 2020 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്‍റെ  ആഗോള അവതരണം ജൂണ്‍ 4-ന് തായ്‌ലൻഡിൽ നടക്കും. പുതിയ വാഹനത്തിന്‍റെ ചിത്രങ്ങല്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 

ഇപ്പോൾ വില്പനയിലുള്ള മോഡലിനേക്കാൾ കൂടുതൽ ഷാർപ്, സ്‌പോർട്ടി ലുക്ക് ആണ് 2020 ഫോർച്യൂണറിന്. റീഡിസൈൻ ചെയ്ത 17 ഇഞ്ച് അലോയ് വീലുകളാണ് വശങ്ങളിലെ മാറ്റങ്ങൾ. ഹെഡ് ലൈറ്റ്, ഗ്രിൽ എന്നിവയുടെ ഡിസൈൻ പരിഷ്കരിച്ചു. കൂടുതൽ അംഗുലർ ആയ ബമ്പറുകളാണ് മുന്നിൽ. ബോണറ്റിന്റെയും ഡിസൈനിൽ മാറ്റങ്ങളുണ്ട്. 

പിൻഭാഗത്ത് റീഡിസൈൻ ചെയ്ത എൽഇഡി ടെയിൽ ലാമ്പുകളും ബമ്പറും ലഭിക്കും. പുത്തൻ സീറ്റ് അപ്ഹോൾസ്റ്ററിയോടൊപ്പം ആപ്പിൾ കാർപ്ളേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള പുത്തൻ ഇൻഫോടൈന്മെന്റ് സിസ്റ്റം തുടങ്ങിയവ പുത്തൻ ഫോർച്യൂണറിന്റ ഇന്റീരിയറിൽ ഇടം പിടിക്കും. 

ആഗോള ശ്രേണിയിൽ ഇപ്പോൾ വില്പനയിലുള്ള 177 എച്ച്പി പവർ നിർമ്മിക്കുന്ന 2.8-ലിറ്റർ ഡീസൽ എഞ്ജിൻന്റെ പവർ 200 എച്ച്പി ആയി കൂടി പുത്തൻ ഫോർച്യൂണറിൽ ഇടം പിടിക്കും. അതെ സമയം ഇന്ത്യയിൽ 147.5 ബിഎച്പി പവറും 343 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.4 ലിറ്റർ ഡീസൽ എൻജിൻ തന്നെ തുടരാനാണ് സാദ്ധ്യത. 2.7-ലിറ്റർ പെട്രോൾ എൻജിനിലും പുത്തൻ ഫോർച്യൂണർ ലഭ്യമാവും.

2021ന്‍റെ തുടക്കത്തിലാണ് പുത്തൻ ഫോർച്യൂണറിനെ ടൊയോട്ട ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാദ്ധ്യത. അതിന് മുൻപായി അടുത്തിടെ സൗത്ത് ആഫ്രിക്കയിൽ ടൊയോട്ട അവതരിപ്പിച്ച ഫോർച്യൂണർ എപ്പിക് എഡിഷൻ ഇന്ത്യയിൽ ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ ആയി അവതരിപ്പിച്ചേക്കും. 2016-ലാണ് ഇപ്പോൾ വില്‍പ്പനയിലുള്ള രണ്ടാം തലമുറ ഫോർച്യൂണർ വിപണിയിലെത്തിയത്. 

Follow Us:
Download App:
  • android
  • ios