Asianet News MalayalamAsianet News Malayalam

തുറന്ന് മിനിറ്റുകൾക്കകം കട കാലി, കണ്ണുനിറഞ്ഞ് ഇന്നോവ മുതലാളി!

ഈ ലോട്ടിൽ ആകെ 1000 യൂണിറ്റ് കാറുകൾ ഉണ്ടായിരുന്നു. അവയെല്ലാം ബുക്ക് ചെയ്‍തിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ജർമ്മനിയിൽ നടന്ന 20-ാമത് ബുഷ് ടാക്‌സി മീറ്റിംഗിലാണ് ടൊയോട്ട പുതിയ തലമുറ ലാൻഡ് ക്രൂയിസർ അനാച്ഛാദനം ചെയ്‌തത്. 

New Toyota Land Cruiser Sold Out In Just Half An Hour In Germany
Author
First Published Dec 24, 2023, 12:13 PM IST

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ടയ്ക്ക് ഇന്ത്യയിൽ ഫാൻസ് ഏറെയുണ്ട്. ഇപ്പോഴിതാ ടൊയോട്ട മോട്ടോർ ഒരു അത്ഭുതകരമായ നേട്ടം കൈവരിച്ചു. കമ്പനിയുടെ പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ അംഗീകരിച്ച വാഹനമാണ്. സമീപകാല റിപ്പോർട്ട് അനുസരിച്ച്, ടൊയോട്ട ലാൻഡ് ക്രൂയിസർ 2024 എൽസിയുടെ ആദ്യഭാഗം ജർമ്മനിയിൽ വെറും അരമണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. ഈ ലോട്ടിൽ ആകെ 1000 യൂണിറ്റ് കാറുകൾ ഉണ്ടായിരുന്നു. അവയെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ജർമ്മനിയിൽ നടന്ന 20-ാമത് ബുഷ് ടാക്‌സി മീറ്റിംഗിൽ ടൊയോട്ട പുതിയ തലമുറ ലാൻഡ് ക്രൂയിസർ അനാച്ഛാദനം ചെയ്‌തത്. 

ടൊയോട്ടയുടെ പുതിയ തലമുറ ലാൻഡ് ക്രൂയിസറിന്റെ ഔദ്യോഗിക ബുക്കിംഗ് ഡിസംബർ 21ന് രാവിലെ എട്ടുമണിക്കാണ് ആരംഭിച്ചത്. ആദ്യഭാഗം മുഴുവൻ വിറ്റുതീർന്നതിനാൽ അരമണിക്കൂറിനകം കമ്പനിക്ക് ബുക്കിംഗ് അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോൾ ഈ കാർ വാങ്ങാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് വെയിറ്റിംഗ് ലിസ്റ്റിൽ ചേരാൻ രജിസ്റ്റർ ചെയ്യാം. ടൊയോട്ടയുടെ ഏറ്റവും പുതിയ ലാൻഡ് ക്രൂയിസർ TNGA-F ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് പഴയ മോഡലിനെ അപേക്ഷിച്ച് 50 ശതമാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിൽ, പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ 2.8 എൽ ടർബോ 4-സിലിണ്ടർ ഡീസൽ എഞ്ചിനിൽ ലഭ്യമാണ്, അത് പരമാവധി 204 പിഎസ് പവർ സൃഷ്ടിക്കുന്നു.

30 കിമീ മൈലേജ്, വില 6.81 ലക്ഷം; ഈ ടൊയോട്ട കാർ വാങ്ങാൻ കൂട്ടയിടി!

ടൊയോട്ടയുടെ പുതിയ തലമുറ ലാൻഡ് ക്രൂയിസർ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. അതേസമയം 2025 ഓടെ പുതിയ തലമുറ ലാൻഡ് ക്രൂയിസറിൽ 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് ഡീസൽ പതിപ്പ് ടൊയോട്ട അവതരിപ്പിക്കും. ജർമ്മൻ വിപണിയിൽ ടൊയോട്ട ലാൻഡ് ക്രൂയിസർ എക്‌സിക്യുട്ടീവ്, ടെക്, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് വിൽക്കുന്നത്.

പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് വിൽക്കുന്നത്. അമേരിക്കയിലെ പോലെ, ഈ കാറിൽ 2.4 ലിറ്റർ 4-സിലിണ്ടർ ടർബോ ഹൈബ്രിഡ് എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് 330 PS കരുത്തും 630 Nm ന്റെ പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. ഇന്ത്യയിൽ ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 2.10 കോടി രൂപ മുതലാണ്. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios