വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സാധാരണ രജിസ്‌ട്രേഷന്‍ ഫീസിന് പുറമേ സുരക്ഷാ സെസും
ബാംഗ്ലൂര്‍: വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സാധാരണ രജിസ്‌ട്രേഷന്‍ ഫീസിന് പുറമേ സുരക്ഷാ സെസുമായി കര്‍ണാടക സര്‍ക്കാര്‍. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും 500 രൂപയും മറ്റു വാഹനങ്ങള്‍ 1000 രൂപയുമാണ് റോഡ് സേഫ്റ്റി അതോറിറ്റി (ആര്‍.എസ്.എ.) സെസ് ആയി അടയ്‌ക്കേണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ഈ തുക വിനിയോഗിക്കുന്നത്. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച് കഴിഞ്ഞു.
സെസ് ഇടാക്കുന്നതിനൊപ്പം റോഡ് സുരക്ഷാഫണ്ടിലേക്ക് സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളും തുക നിക്ഷേപിക്കും. ആവശ്യത്തിന് ഫണ്ടില്ലാത്തതാണ് നിലവില്‍ റോഡ് സുരക്ഷാ നടപടികള്‍ മന്ദഗതിയില്‍ ആകാന്‍ കാരണമെന്ന കണ്ടെത്തലാണ് പുതിയ സംവിധാനം രൂപീകരിക്കുന്നതിനു പിന്നില്‍. ഈ സെസ് സംവിധാനം നിലവില്‍ വരുന്നതോടെ റോഡ് സുരക്ഷാ നടപടികള്‍ വേഗത്തിലാകുമെന്നാണ് കരുതുന്നത്.
