ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ തങ്ങളുടെ പുതിയ ഡിലൈറ്റ് സ്‍കൂട്ടർ അവതരിപ്പിച്ചതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പരിഷ്ക്കരണങ്ങളോടെയാണ് 2021 മോഡല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

യുണിസെക്സ് സ്വഭാവത്തിലുള്ളതാണ് പുതിയ ഡിസൈൻ ഭാഷ.  ഫ്ലാറ്റ്-ടൈപ്പ്-സീറ്റ്, സിൽവർഡ് ഗ്രാബ് റെയിൽ, ഓവൽ ഹെഡ്‌ലാമ്പ് എന്നിവയാണ് ഡിസൈൻ ഹൈലൈറ്റിൽ പ്രധാനം.

യമഹ ഡിലൈറ്റിന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല. ഇപ്പോൾ ഡിലൈറ്റിലെ 125 സിസി എഞ്ചിൻ യൂറോ 5 കംപ്ലയിന്റായി. അതേസമയം, നിലവിലുണ്ടായിരുന്ന മോഡലിന് സമാനമാണ് മൊത്തത്തിലുള്ള പവർഔട്ട്പുട്ട് കണക്കുകൾ. ഈ 125 സിസി, ഫ്യുവൽ ഇഞ്ചക്റ്റഡ് 4-സ്ട്രോക്ക് യൂണിറ്റ് 7,500 ആര്‍പിഎമ്മിൽ 7 bhp പവറും 5,500 rpm-ൽ 8.1 Nm ടോർക്കുമാണ് ആണ് സൃഷ്ടിക്കുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാകുന്നത്.

പുതിയ മോഡലിന് സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ സിസ്റ്റത്തിന്റെ സഹായത്തോടെ സ്കൂട്ടർ ട്രാഫിക്കിൽ നിർത്തുമ്പോൾ താനെ ഓഫ് ആകും. എന്നാൽ ആക്സിലറേറ്റർ തിരിക്കുമ്പോൾ വീണ്ടും ഇത് പ്രവർത്തനക്ഷമമാകും. 99 കിലോഗ്രാം ആണ് സ്കൂട്ടറിന്റെ ഭാരം. സ്കൂട്ടറിന് 5.5 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണുള്ളത്. വൈറ്റ്, ബ്ലാക്ക്, റെഡ് എന്നീ രണ്ട് കളർ ഓപ്ഷനിലാണ് 2021 യമഹ ഡിലൈറ്റ് തെരഞ്ഞെടുക്കാം. ഈ സ്‍കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന കാര്യം വ്യക്തമല്ല.